Home> India
Advertisement

Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകൻ കാമുകിയോട് കാണിച്ച ഒരു തമാശയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്ന അവസ്ഥ.

Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയുടെ രസകരമായ ലോകത്ത് കോടിക്കണക്കിന് വീഡിയോകളാണ് നമുക്ക് കാണാൻ കഴിയുന്നത്.  ഇവിടെ ദിനവും നിരവധി വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്.  ഇതിൽ ചിലത് ചിരിപ്പിക്കുമ്പോൾ മറ്റു ചിലത് ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും ഒപ്പം കണ്ണ് നനയിക്കാറുമുണ്ട്.  ഇപ്പോഴിതാ വൈറലാകുന്ന ഈ  വീഡിയോ കണ്ടാൽ ചിരി നിർത്തുക പ്രയാസമാണ്. വീഡിയോ ഒരു കാമുകനും കാമുകിയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു. ഇതിൽ കാമുകന്റെ തമാശ ഒന്ന് കടുത്തുപോയതാണ് നമുക്ക് കാണാൻ കഴിയുന്നത്.  വീഡിയോ ശരിക്കും വൈറലാകുകയാണ്.

Also Read: മീൻ കാണിച്ച് നദിയിലെ മറ്റ് ജീവികളെ ആകർഷിക്കാൻ ശ്രമിച്ച് യുവാവ്, പക്ഷെ വന്നതോ..! വീഡിയോ വൈറൽ

വീഡിയോയിൽ കാണാൻ കഴിയുന്നത് ഉറങ്ങിക്കിടക്കുന്ന കാമുകിയുടെ അടുത്ത് രഹസ്യമായി എത്തുന്ന കാമുകനും അതിനുശേഷം സംഭവിച്ച കാര്യങ്ങളുമാണ്. സുഹൃത്തിനൊപ്പം രഹസ്യമായി മുറിയിലെത്തിയ കാമുകൻ ഉറങ്ങിക്കിടന്ന കാമുകിയെ ബെൽറ്റ് കൊണ്ട് അടിക്കുന്നതാണ് നമുക്ക് ആദ്യം കാണാൻ കഴിയുന്നത്.  ഇങ്ങനൊരു കാര്യം ഒപ്പിച്ച ശേഷം ഓടി രക്ഷപ്പെടാം എന്നാണ് കാമുകൻ ചിന്തിച്ചതെങ്കിലും മുറിയിൽ പെട്ടുപോകുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.  കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദ്യം മുറിക്ക് പുറത്തിറങ്ങി വാതിലടച്ചത് ആകെ പണിയായിരിക്കുകയാണ്. അടികൊണ്ട് ചാടി എണീറ്റ കാമുകി  കാമുകനെ പിടികൂടുന്നതാണ് പിന്നെ കാണാൻ കഴിയുന്നത്. എന്തായാലും ഇങ്ങനൊരു കാര്യം അയാൾ ഇനി ചെയ്യില്ല എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വീഡിയോ കാണാം...

Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു

Also Read: കുരങ്ങനോട് കളിയ്ക്കാൻ പോയ പെൺകുട്ടിക്ക് കിട്ടി മുട്ടൻ പണി..! വീഡിയോ വൈറൽ

വീഡിയോയുടെ അവസാനം സംഭവിച്ചത് കാണുമ്പോൾ തന്നെ നമുക്ക് മനസിലാകും കാമുകി എന്തായാലും കാമുകനെ പഞ്ഞിക്കിട്ടുകാണുമെന്ന്.  വൈറലാകുന്ന ഈ വീഡിയോ videolucu.funny എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വൈറലാകുന്നത്.  വീഡിയോയ്ക്ക് നിരവധി ലൈക്‌സും വ്യൂസും കമന്റുമൊക്കെ ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More