Home> India
Advertisement

Viral Video: രാത്രിയിൽ ആരുമില്ലാത്തപ്പോൾ ക്ഷേത്രത്തിലെത്തും, തൊഴുത് പ്രാർത്ഥിക്കും; കുരങ്ങന്റെ വീഡിയോ വൈറൽ

Viral Monkey Video: രാത്രികാലങ്ങളിൽ പതിവായി ഈ ക്ഷേത്രനടയിൽ എത്തി കുരങ്ങൻ തൊഴുത് പ്രാർത്ഥിക്കുന്നത് കാണാറുണ്ടെന്ന് വീഡിയോ പങ്കുവെച്ച ആൾ പറയുന്നു.

Viral Video: രാത്രിയിൽ ആരുമില്ലാത്തപ്പോൾ ക്ഷേത്രത്തിലെത്തും, തൊഴുത് പ്രാർത്ഥിക്കും; കുരങ്ങന്റെ വീഡിയോ വൈറൽ

Viral Video: വളരെ വ്യത്യസ്തങ്ങളായ വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ് എന്ന് പറയുന്നത്. മനുഷ്യരുടേതും മൃ​ഗങ്ങങളുടേതും തുടങ്ങി ഈ പ്രകൃതിയിലെ സകല ജീവജാലങ്ങളുടെയും അതിശയിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഇത്തരം വീഡിയോകൾ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ വീഡിയോയ്ക്ക് ആണ്  കാഴ്ചക്കാർ കൂടുതലുള്ളത്. മൃ​ഗങ്ങളിൽ വളരെ കുസൃതി നിറഞ്ഞതും ബുദ്ധിമാനുമാണ് കുരങ്ങന്മാർ. മനുഷ്യർ ചെയ്യുന്നതൊ്കെ ചെയ്യാൻ ഇവയ്ക്കും സാധിക്കും. ഇവയുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. 

അത്തരത്തിലൊരു കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പുണ്യനഗരമായ അയോധ്യയിലെ ഒരു ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ കുരങ്ങന്റെ വീഡിയോ ആണ് വൈറലാകുന്നത്. മാർച്ച് 14ന് satviksoul എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ച വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഓൺലൈനിൽ തരം​ഗമായിക്കൊണ്ടിരിക്കുകയാണ് വീഡിയോ. രാത്രിയിൽ ക്ഷേത്ര പരിസരത്ത് ആരുമില്ലാത്ത സമയത്താണ് കുരങ്ങൻ ഇവിടെ പ്രാർത്ഥനയ്ക്ക് എത്തുന്നത്. എല്ലാ രാത്രിയിലും ഇത് നടക്കാറുണ്ടെന്നും വീഡിയോ ട്വീറ്റ് ചെയ്ത ഉപയോക്താവ് കുറിച്ചിട്ടുണ്ട്. അനുഗ്രഹം തേടി കുരങ്ങൻ പടികൾ കയറുന്നതും കുമ്പിടുന്നതും വീഡിയോയിൽ കാണാം. ഇത് കാണുമ്പോൾ ശരിക്കും അത്ഭുതമാണ്  നമുക്ക് തോന്നുക. 

Also Read: Viral Video: കീരികളുടെ കൂട്ടത്തെ ഒറ്റയ്ക്ക് നേരിടുന്ന മൂർഖൻ - വീഡിയോ വൈറൽ

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഹൃദയം കവർന്നിരിക്കുകയാണ് കുരങ്ങിന്റെ പ്രവർത്തി. ഈ വീഡിയോയ്ക്ക് ഇതുവരെ 13.8k ലൈക്കുകൾ നിരവധി കമന്റുകളും ലഭിച്ചു. 363.2k ആളുകളാണ് വീഡിയോ കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More