Home> India
Advertisement

Viral Video: ആറ് പേർക്ക് കയറാവുന്ന ഓട്ടോയിൽ നിങ്ങൾ എത്ര പേരെ പ്രതീക്ഷിക്കുന്നുണ്ട്; യുപി പോലീസിന്റെ കണക്ക് തെറ്റിച്ച ഓട്ടോറിക്ഷ വൈറൽ

Viral auto in Uttar Pradesh: റിപ്പോർട്ടുകൾ പ്രകാരം ഫത്തേപൂരിലെ ബിന്ദ്കി കോട്വാലി പ്രദേശത്തിന് സമീപമാണ് ഓട്ടോ കണ്ടത്.

Viral Video: ആറ് പേർക്ക് കയറാവുന്ന ഓട്ടോയിൽ നിങ്ങൾ എത്ര പേരെ പ്രതീക്ഷിക്കുന്നുണ്ട്; യുപി പോലീസിന്റെ കണക്ക് തെറ്റിച്ച ഓട്ടോറിക്ഷ വൈറൽ

ലഖ്നൗ: ഇന്ത്യയിൽ, ചെറിയ വാഹനങ്ങളിൽ ധാരാളം ആളുകൾ യാത്ര ചെയ്യുന്നത് ഒരു പുതുമയുള്ള കാഴ്ചയല്ല. നിരവധി പേർ ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ, യുപിയിലെ ഫത്തേപൂരിൽ ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരുടെ എണ്ണം കേട്ടാൽ നിങ്ങൾ തീർച്ചയായും അത്ഭുതപ്പെടും. അമിതവേഗതയിൽ വന്ന ഓട്ടോറിക്ഷയിലെ യാത്രക്കാരുടെ എണ്ണം കണ്ട് ഉത്തർപ്രദേശ് പോലീസും ഞെട്ടി.

ഫത്തേപൂർ ജില്ലയിൽ ഒരു ഓട്ടോറിക്ഷയിൽ നിരവധി യാത്രക്കാർ തിങ്ങി ഞെരുങ്ങി ഇരിക്കുന്നത് കണ്ടു. തുടർന്ന് അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ ഓട്ടോറിക്ഷയിൽ ഉണ്ടോയെന്ന സംശയത്തിൽ പോലീസ് അവരോട് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. യാത്രക്കാരുടെ എണ്ണം എടുക്കാൻ തുടങ്ങിയ പോലീസുകാർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. നാലോ അഞ്ചോ യാത്രക്കാരല്ല ഉണ്ടായിരുന്നത്. 27 പേരാണ് ആ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നത്.

ALSO READ: World population day 2022: ജനസംഖ്യാ വർധനവ്; 2023-ൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ റിപ്പോർട്ട്

റിപ്പോർട്ടുകൾ പ്രകാരം ഫത്തേപൂരിലെ ബിന്ദ്കി കോട്വാലി പ്രദേശത്തിന് സമീപമാണ് ഓട്ടോ കണ്ടത്. ആറ് പേർക്ക് യാത്ര ചെയ്യാനുള്ള ശേഷി മാത്രമാണ് ഓട്ടോയ്ക്കുള്ളത്, എന്നാൽ ഡ്രൈവറും വൃദ്ധരും കുട്ടികളുമടക്കം 27 പേരാണ് ആ ഓട്ടോറിക്ഷയിൽ ജീവൻ പണയം വച്ച് യാത്ര ചെയ്തത്. പരിശോധനയ്ക്ക് ശേഷം പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു. ട്വിറ്ററിൽ പങ്കുവച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 85,000ൽ അധികം കാഴ്ചക്കാരും 3000ൽ അധികം ഷെയറുകളും വീഡിയോയ്ക്കുണ്ട്.

ലോക ജനസംഖ്യാ ദിനത്തിന്റെ അതേ ദിവസം തന്നെ ഇത്തരം ഒരു കാഴ്ച ചിന്തിപ്പിക്കുന്നതാണെന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. 27 യാത്രക്കാരെ കയറ്റിയ ശേഷവും ആ ഓട്ടോറിക്ഷ അമിത വേ​ഗതയിൽ ആയിരുന്നുവെന്നത് എഞ്ചിനീയറിങ്ങിന്റെ വിസ്മയമാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More