Home> India
Advertisement

വി​ക്രം ലാ​ന്‍​ഡ​ര്‍ കണ്ടെത്താനാകാതെ നാസ!!

ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ന്‍-2വിലെ വിക്രം ലാ​ന്‍​ഡ​ര്‍ ച​ന്ദ്ര​നി​ല്‍ ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​വെന്ന വസ്തുത ഉറപ്പിച്ച് അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സ!!

വി​ക്രം ലാ​ന്‍​ഡ​ര്‍ കണ്ടെത്താനാകാതെ നാസ!!

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ന്‍-2വിലെ വിക്രം ലാ​ന്‍​ഡ​ര്‍ ച​ന്ദ്ര​നി​ല്‍ ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​വെന്ന വസ്തുത ഉറപ്പിച്ച് അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സ!!

ഒപ്പം, വിക്രം ലാ​ന്‍​ഡ​ര്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ന്‍റെ കൂടുതല്‍ വ്യക്തതയുള്ള ചി​ത്ര​ങ്ങളും നാ​സ പു​റ​ത്തു​വിട്ടു. എന്നാല്‍ വിക്രം ലാ​ന്‍​ഡ​ര്‍ ​എ​വി​ടെ​യാ​ണ് പ​തി​ച്ച​തെ​ന്ന​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ സ്ഥാ​നം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും നാ​സ വ്യ​ക്ത​മാ​ക്കി. 

ചി​ത്രം പ​ക​ര്‍​ത്തി​യ സ​മ​യ​ത്ത് വെ​ളി​ച്ചം കു​റ​വാ​യി​രു​ന്നു. പല മേഖലകളും നിഴലിനു കീഴിലായിരുന്നു. ഇ​തു​മൂ​ല​മാ​കാം ചി​ത്ര​ത്തി​ല്‍ വി​ക്രം ലാ​ന്‍​ഡ​റി​നെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​ത്ത​തെന്നും നാ​സ വ്യ​ക്ത​മാ​ക്കി. 

നാസയുടെ ലു​ണാ​ര്‍ റീ​കാ​ന​സി​യ​ന്‍​സ് ഓ​ര്‍​ബി​റ്റ​റി​ലെ കാ​മ​റ​യാ​ണ് ചി​ത്രം പ​ക​ര്‍​ത്തി​യ​ത്. ചന്ദ്രയാന്‍റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 17നാണ് വിക്രം ലാന്‍ഡറിന്‍റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ സഞ്ചരിച്ച് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. 

അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ 14ന് ​ലു​ണാ​ര്‍ റീ​കാ​ന​സി​യ​ന്‍​സ് ഓ​ര്‍​ബി​റ്റ​ര്‍ ദ​ക്ഷി​ണ ധ്രു​വ​ത്തി​നു മു​ക​ളി​ലൂ​ടെ വീ​ണ്ടും സ​ഞ്ച​രി​ക്കും. ഈ ​സ​മ​യ​ത്ത് കൂ​ടു​ത​ല്‍ മി​ക​ച്ച വെ​ളി​ച്ചം ഈ ​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​വു​മെ​ന്നും ആ ​സ​മ​യം മി​ക​ച്ച ചി​ത്ര​മെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും നാ​സ വ്യ​ക്ത​മാ​ക്കി.

ബഹിരാകാശ ഗവേഷണചരിത്രത്തില്‍ ഇന്ത്യയുടെ ചരിത്ര അധ്യായമായി മാറുമായിരുന്ന ചന്ദ്രയാന്‍-2വിന്, ദൗത്യ പൂര്‍ത്തീകരണത്തിന് വെറും മിനിട്ടുകള്‍ക്ക് മുന്‍പാണ്‌ ഐഎസ്അര്‍ഒയുമായി ആ​ശ​യ​വി​നിമ​യ ബ​ന്ധം ന​ഷ്ട​മാ​യ​ത്. തുടര്‍ന്ന് വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് സാ​ധ്യ​മാ​വാ​തെ വ​രു​ക​യും ചന്ദ്രോപരിതലത്തില്‍ ഇ​ടി​ച്ചി​റ​ങ്ങു​ക​യുമായിരുന്നു. 

 

Read More