Home> India
Advertisement

Kashi vishwanath temple: കാശി വിശ്വനാഥ ക്ഷേത്രം യഥാർഥത്തിൽ എവിടെയായിരുന്നു ? ഗ്യാൻവ്യാപി പള്ളിയിൽ പുരാവസ്തു വകുപ്പ് പരിശോധന നടത്തും

ഖനനം ആവശ്യമാണെങ്കിൽ ഭൂമിക്കടിയിൽ നിരീക്ഷണം നടത്തുന്ന റഡാറോ ജിയോ റേഡിയോളജി സംവിധാനങ്ങളോ ഉപയോഗിക്കാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്

Kashi vishwanath temple: കാശി വിശ്വനാഥ ക്ഷേത്രം യഥാർഥത്തിൽ എവിടെയായിരുന്നു ? ഗ്യാൻവ്യാപി പള്ളിയിൽ പുരാവസ്തു വകുപ്പ് പരിശോധന നടത്തും

വാരണാസി: കാശി വിശ്വനാഥ ക്ഷേത്രത്തിൻറെ (Kashi vishwanath temple) യഥാർഥ സ്ഥാനം കണ്ടെത്താൻ പുരാവസ്തു ഗവേഷണ വകുപ്പ്. ഗ്യാൻവ്യാപി പള്ളിയിൽ പരിശോധന നടത്തും. ഇത് സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി  കോടതി ആർക്കിയോളജിക്കൽ സർവ്വെ ഒാഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. അഞ്ചംഗ വിദഗ്ധ സമിതിയെ ഇതിനായി നിയോഗിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പള്ളിയിരിക്കുന്ന സ്ഥലം കാശിവിശ്വനാഥ ക്ഷേത്രത്തിൻറെ  ഭാഗമായിരുന്നോ ഇതിൻറെ തെളിവുകളുണ്ടോ എന്നൊക്കെയാണ് പരിശോധിക്കുക.

ഖനനം ആവശ്യമാണെങ്കിൽ ഭൂമിക്കടിയിൽ നിരീക്ഷണം നടത്തുന്ന റഡാറോ ജിയോ റേഡിയോളജി സംവിധാനങ്ങളോ ഉപയോഗിക്കാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.17ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഒൗറംഗസീബ്​ ക്ഷേത്രം കയ്യേറി നിർമിച്ചതാണെന്ന് ആരോപിച്ച് 1991ലാണ് അഭിഭാഷകൻ വി.എസ് രസ്തോഗി കോടതിയെ (Court) സമീപിക്കുന്നത്. എന്നാൽ മസ്ജിദിനെതിരായ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വ്യക്ചതി നിയ ബോർഡും രംഗത്തുണ്ട്.

ALSO READവരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

2000 വർഷങ്ങൾക്ക് മുൻപ് രാജാ വിക്രമാദിത്യയാണ് (Vikramadithyan) ക്ഷേത്രം പണിതതെന്നും പിന്നീട് 1664-ൽ ഒൌറംഗ സേബ് ക്ഷേത്രം തകർത്തുവെന്നുമാണ്  രസ്തോഗിയുടെ വാദം. ക്ഷേത്രത്തിൻറെ അവശിഷ്ടങ്ങൾ കൊണ്ടാണ്  പള്ളി പണിതിരിക്കുന്നത്, സത്യം കണ്ടെത്താൻ  പ്രദേശം  മുഴുവൻ പരിശോധിക്കണമെന്നും  രസ്തോഗി ആവശ്യപ്പെടുന്നു.

Also read: Maharashtra യില്‍ വാരാന്ത്യങ്ങളില്‍ Lockdown, സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണ്ടെന്ന് നിലപാടില്‍ ഉറച്ച് ഉദ്ദേവ് താക്കറെ സര്‍ക്കാര്‍

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് (Siva Temple) ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം (ഹിന്ദി: काशी विश्‍वनाथ मंदिर). ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

 

 

 

 

Read More