Home> India
Advertisement

Vacancies | ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ

നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

Vacancies | ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ

ന്യൂഡൽഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 322 ഒഴിവുകളാണ് ഉള്ളത്.

എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ എന്നീ യോ​ഗ്യതയുള്ള പുരുഷന്മാരുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. 2022 മാർച്ചിൽ എഴുത്ത് പരീക്ഷ നടക്കും. ഐഎൻഎസ് ചിൽക്കയിലാണ് പരിശീലനം നടക്കുക. നാവിക് ഡൊമസ്റ്റിക് ബ്രാഞ്ചിന് 2022 ഒക്ടോബറിലും മറ്റ് ബ്രാഞ്ചുകളിൽ ഉള്ളവർക്ക് 2022 ഓ​ഗസ്റ്റിലും പരിശീലനം ആരംഭിക്കും.

ALSO READ: India Post Payment Bank | പോസ്റ്റ് ഓഫീസ് ബാങ്ക് ഇടപാടുകൾക്ക് ഇനി കൈ പൊള്ളും ; പോസ്റ്റ് ഓഫീസിൽ പണം അടയ്ക്കാനും പിൻവലിക്കാനും സർവീസ് ചാർജ് നൽകണം

നാവിക് തസ്തികയിൽ 21,700 രൂപയും യാന്ത്രിക് തസ്തികയിൽ 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ജനുവരി നാല് മുതൽ അപേക്ഷകൾ സമർപ്പിക്കാം. ജനുവരി 14 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.joinindiancoastguard.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More