Home> India
Advertisement

ഉത്തര്‍ പ്രദേശ് BJP MPയെ നിര്‍ബന്ധിത ക്വാറന്റീനിലയച്ച് ഝാര്‍ഖണ്ഡ്...!!

കോവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ ലംഘിച്ച BJP MPയ്ക്കെതിരെ നടപടിയുമായി ജില്ല ഭരണകൂടം... BJP MP സാക്ഷി മഹാരാജിനെ (നിര്‍ബന്ധിത ക്വാറന്റീനിലയച്ച് ജില്ലാ മേധാവി...

ഉത്തര്‍  പ്രദേശ്  BJP MPയെ  നിര്‍ബന്ധിത  ക്വാറന്റീനിലയച്ച് ഝാര്‍ഖണ്ഡ്...!!

റാഞ്ചി: കോവിഡ്  ആരോഗ്യ  നിര്‍ദേശങ്ങള്‍ ലംഘിച്ച BJP MPയ്ക്കെതിരെ നടപടിയുമായി  ജില്ല ഭരണകൂടം...  BJP MP സാക്ഷി മഹാരാജിനെ  (നിര്‍ബന്ധിത   ക്വാറന്റീനിലയച്ച് ജില്ലാ മേധാവി... 

ഉത്തര്‍പ്രദേശിലെ ഉന്നാവോ മണ്ഡലത്തില്‍ നിന്നുളള പാര്‍ലമെന്റ് അംഗവും BJP നേതാവുമായ  (Sakshi Maharaj) സാക്ഷി മഹാരാജിനെയാണ്  ഗിരിദിഹ് ജില്ലാ മേധാവി  ക്വാറന്റൈനിലയച്ചത്.  14 ദിവസമാണ് സാക്ഷി മഹാരാജ് ക്വാറന്റൈനില്‍  കഴിയേണ്ടത്.  കോവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. കോവിഡ് നിയമം ലംഘിച്ച ഉത്തര്‍ പ്രദേശില്‍ നിന്നുള്ള  ബിജെപി നേതാവിന് ഝാര്‍ഖണ്ഡിലാണ്  നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വന്നത്.

കഴിഞ്ഞ ദിവസമാണ് സാക്ഷി മഹാരാജ് മരണാസന്നയായ തന്‍റെ  അമ്മയെ സന്ദര്‍ശിക്കുന്നതിനായി ഗിരിദിഹിലെത്തിയത്.  ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ നിന്നും ഝാര്‍ഖണ്ഡിലെ ഗിരിദിഹില്‍  ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു സാക്ഷി മഹാരാജ്ന്‍ എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ധന്‍ബാദ് വഴി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ മടങ്ങാനിരുന്ന മഹാരാജിനെ വഴിമധ്യേയാണ്  ജില്ല ഭരണാധികാരികള്‍ തടയുകയും  ക്വാറന്റൈനില്‍  വിടുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിയമം. മഹാരാജ് സന്ദര്‍ശിച്ച ശാന്തി ഭവന്‍ ആശ്രമത്തിലാണ് 14 ദിവസം ക്വാറന്റൈനില്‍  കഴിയേണ്ടത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട ക്വാറന്റീന്‍ നിബന്ധനളൊന്നും സാക്ഷി മഹാരാജ് പാലിച്ചിട്ടില്ല. 14 ദിവസം അദ്ദേഹം ക്വാറന്റൈനില്‍ കഴിയണമെന്നും ഇളവ് വേണമെങ്കില്‍ അപേക്ഷ നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.

സന്ദര്‍ശനത്തെ പറ്റി സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടില്ലാത്തതിനാലാണ് 14 ദിവസം ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചതെന്ന് ഡെപ്യൂട്ടി കമീഷണര്‍ രാഹുല്‍ കുമാര്‍ സിന്‍ഹ പറഞ്ഞു.

മുന്‍കൂറായി അറിയിച്ച്‌ മാതാവിനെ കാണാനായി എത്തിയതായിരുന്നു താനെന്നും 14 ദിവസത്തെ ക്വാറന്റൈനെക്കുറിച്ച്‌ പറഞ്ഞിരുന്നെങ്കില്‍ താന്‍ ഝാര്‍ഖണ്ഡ് സന്ദര്‍ശിക്കാന്‍ എത്തില്ലായിരുന്നുവെന്നും മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് മഹാരാജ് ആരോപിച്ചു.

Also read: നിശാക്ലബ് ഉദ്‌ഘാടനം ചെയ്ത് ബിജെപി എംപി സാക്ഷി മഹാരാജ്

"നടപടി തികച്ചും  രാഷ്ട്രീയ പ്രേരിതമാണ്. ഞായറാഴ്ച നടക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ തനിക്ക് പങ്കെടുക്കാനുണ്ട്. ബുധനാഴ്ച ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനെ കാണാന്‍ മകന്‍ തേജ് പ്രതാപ് യാദവ് എത്തിയിരുന്നെന്നും അദ്ദേഹത്തെ ക്വാറന്റൈനിലാക്കിയില്ല,  സാക്ഷി മഹാരാജ് ആരോപിച്ചു 

ഝാര്‍ഖണ്ഡില്‍ ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സഖ്യമാണ് ഭരിക്കുന്നത്.

Read More