Home> India
Advertisement

CM Yogi: മതപരിവര്‍ത്തനം, ലവ് ജിഹാദ്, കര്‍ശന നടപടികളുമായി യോഗി സര്‍ക്കാര്‍

ഉത്തര്‍ പ്രദേശില്‍ 2020 നവംബർ 27 മുതൽ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്

CM Yogi: മതപരിവര്‍ത്തനം, ലവ് ജിഹാദ്, കര്‍ശന നടപടികളുമായി യോഗി സര്‍ക്കാര്‍

Lucknow: ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ വാല്‍ക്കാര്‍ കൊലപാതകം ദേശീയ ശ്രദ്ധ നേടിയതിന് പിന്നാലെ  മത പരിവര്‍ത്തനവും  ലവ് ജിഹാദും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിയ്ക്കുകയാണ്.  

അതേസമയം, ഉത്തര്‍ പ്രദേശില്‍ മത പരിവര്‍ത്തനവും  ലവ് ജിഹാദും കൈകാര്യം ചെയ്യുന്നതിനായി  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  വളരെ കര്‍ശന നടപടികളാണ് സ്വീകരിയ്ക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ഇതുവരെ ലവ് ജിഹാദും മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട  291 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.  ഈ കേസുകളില്‍ ഇതുവരെ 507 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Also Read:  Shraddha Murder Case: താന്‍ കഞ്ചാവിന് അടിമ, നാർക്കോ ടെസ്റ്റിന് മുന്‍പായി അഫ്താബിന്‍റെ വെളിപ്പെടുത്തല്‍

ഈ കേസുകളില്‍ 150 എണ്ണം നിര്‍ബന്ധിത മത പരിവര്‍ത്തനം ആണ് എന്നാണ് റിപ്പോര്‍ട്ട്.  
ഇതില്‍ തങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്തതായി ഇരകള്‍ കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. കൂടാതെ,  പ്രായപൂർത്തിയാകാത്തവരെ മതം മാറ്റിയതിന് 59 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Also Read:  BJP Star Campaigners List: സ്റ്റാർ പ്രചാരകരുടെ പട്ടിക പുറത്തിറക്കി BJP, പട്ടികയില്‍ ഇടം നേടാതെ ഈ പ്രമുഖര്‍

യുപിയിലെ ബറേലി ജില്ലയിലാണ് ഏറ്റവും കൂടുതൽ മത പരിവര്‍ത്തന കേസുകള്‍ ഉണ്ടായത്. ഉത്തർപ്രദേശിൽ ഭിന്നശേഷിക്കാരായ കുട്ടികളെ മതം മാറ്റുന്ന ഒരു സംഘവും പോലീസ് പിടിയിലായിട്ടുണ്ട്.  

ഉത്തര്‍ പ്രദേശില്‍ 2020 നവംബർ 27 മുതൽ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ ഗൗരവം അനുസരിച്ച്, യുപിയിൽ മതപരിവർത്തന നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന വ്യക്തിക്ക് 10 വർഷം വരെ തടവും 15,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ലഭിക്കും.

സ്വന്തം ഇഷ്ടപ്രകാരം അന്യ മതസ്ഥര്‍ തമ്മില്‍ വിവാഹം കഴിക്കുന്ന അവസരത്തില്‍  വിവാഹത്തിന് രണ്ട് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിനെ വിവരം  അറിയിക്കണമെന്നാണ് സർക്കാർ നിര്‍ദ്ദേശം. നിർബന്ധിത മതപരിവർത്തനത്തിന് കുറഞ്ഞത് 15,000 രൂപ പിഴയും ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും വ്യവസ്ഥയുണ്ട്. 

പ്രായപൂർത്തിയാകാത്തവരെയും SC/ST സമുദായത്തിലെ സ്ത്രീകളെയും മതം മാറ്റുന്നവർക്ക് മൂന്ന് മുതൽ 10 വർഷം വരെ ശിക്ഷ ലഭിക്കാനുള്ള വ്യവസ്ഥയുണ്ട്.
നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് മൂന്ന് മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും നല്‍കാന്‍ വ്യവസ്ഥയുണ്ട്. 

കൂടാതെ, ഈ നിയമമനുസരിച്ച്, വിവാഹത്തിന്‍റെ ലക്ഷ്യം സ്ത്രീയെ മതം മാറ്റുക എന്നത് മാത്രമാണെങ്കിൽ, അത്തരം വിവാഹങ്ങൾ നിയമവിരുദ്ധമായും  കണക്കാക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.


 

Read More