Home> India
Advertisement

UP Assembly Election 2022: ഉത്തര്‍ പ്രദേശില്‍ എക്‌സിറ്റ് പോള്‍ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഫെബ്രുവരി 10 മുതൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. 7 ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച്‌ 7 നാണ് അവസാനിക്കുക.

UP Assembly Election 2022:  ഉത്തര്‍ പ്രദേശില്‍ എക്‌സിറ്റ് പോള്‍ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

UP Assembly Election 2022:  രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ  ഉത്തര്‍ പ്രദേശില്‍ ഫെബ്രുവരി 10 മുതൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. 7  ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ്  മാര്‍ച്ച്‌ 7 നാണ് അവസാനിക്കുക.     

അതിനിടെ, നിര്‍ണ്ണായക തീരുമാനം  തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്.  നിയമസഭ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട്  നടത്താനിരുന്ന എക്‌സിറ്റ് പോളുകൾ (Exit Poll) തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു .

Also Read: Wealth of Political Parties: രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് 4,847.78 കോടി രൂപയുടെ ആസ്തി...!! 

ഉത്തര്‍ പ്രദേശ്‌  നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഈ വിലക്ക്  ഫെബ്രുവരി 10 ന് രാവിലെ 7 മുതൽ മാർച്ച് 7 ന് വൈകുന്നേരം 6.30 വരെ നിലനില്‍ക്കും. ഈ കാലയളവിലെ എക്‌സിറ്റ് പോള്‍ നിരോധനം   ഉത്തർപ്രദേശിനുമാത്രം ബാധകമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

 എക്‌സിറ്റ് പോള്‍ നിരോധനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതനുസരിച്ച്, യുപി നിയമസഭ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോളുകളുടെ  നടത്തിപ്പും   അതിന്‍റെ ഫലങ്ങള്‍ അച്ചടിയ്ക്കുകയോ അല്ലെങ്കിൽ ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ  പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നതും  ഫെബ്രുവരി 10 ന്(രാവിലെ 7:00) മുതൽ 2022 മാർച്ച് 07 (വൈകിട്ട് 06:30) വരെ  നിരോധിച്ചിരിക്കുന്നു.

Also Read:  Unemployment: രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വരുണ്‍ ഗാന്ധി

എക്‌സിറ്റ് പോളുകൾ നിരോധിച്ചതായി ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ അജയ് ശുക്ല  പറഞ്ഞു. നിരോധനത്തിന് ശേഷം ഒരു വാർത്താ ചാനലിലൂടെയോ പത്രത്തിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ എക്‌സിറ്റ് പോളുകൾ നടത്താൻ കഴിയില്ല. ഉത്തരവ് ലംഘിച്ചാൽ, അത് ചെയ്യുന്ന വ്യക്തിക്ക് രണ്ട് വർഷം തടവോ പിഴയോ ലഭിക്കും. അല്ലെങ്കിൽ രണ്ടും ആകാം.

7 ഘട്ടങ്ങളായി  നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More