ഹൈദരാബാദ്: പാര്‍ട്ടിയില്‍ ഐക്യമാണ് പ്രധാനമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തുമെന്നും മുഖ്യ ശത്രു ബിജെപി ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സിപിഎമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റിയില്‍ പതിനേഴ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി, അംഗബലം 95 ആയി വര്‍ദ്ധിപ്പിച്ചു. എം. വി ഗോവിന്ദന്, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് എന്നിവര്‍ കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന നേതാവ് വി. എസ് അച്യുതാനന്ദന് കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരും.