Home> India
Advertisement

BJP അദ്ധ്യക്ഷന്‍റെ പ്രതികരണം പാര്‍ട്ടിയുടെ നിലപാടല്ല, നിരാകരിച്ച് ബാബുല്‍ സുപ്രിയോ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന പശ്ചിമ ബംഗാള്‍ BJP സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷിന്‍റെ ഭീഷണി നിരാകരിച്ച് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ.

BJP  അദ്ധ്യക്ഷന്‍റെ പ്രതികരണം പാര്‍ട്ടിയുടെ നിലപാടല്ല, നിരാകരിച്ച് ബാബുല്‍ സുപ്രിയോ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന പശ്ചിമ ബംഗാള്‍ BJP  സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷിന്‍റെ ഭീഷണി നിരാകരിച്ച് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ.

ദിലീപ് ഘോഷ് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ല എന്ന് പശ്ചിമ ബംഗാളില്‍നിന്നുള്ള BJP നേതാവ് ബാബുല്‍ സുപ്രിയോ വ്യക്തമാക്കി. കൂടാതെ, അദ്ദേഹം നടത്തിയ പ്രതികരണം നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു. അസമിലോ, ഉത്തര്‍ പ്രദേശിലോ BJP സര്‍ക്കാര്‍ വെടിവയ്പ്പിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്നാന്നയിരുന്നു ദിലീപ് ഘോഷിന്‍റെ ഭീഷണി. 

അസമിലും ഉത്തര്‍പ്രദേശിലുമുള്ള ബിജെപി സര്‍ക്കാറുകള്‍ അതാണ് ചെയ്തതെന്നും ഘോഷ് വ്യക്തമാക്കി. പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ ആണ്  അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ റെയില്‍വേയുടേയും പൊതുഗതാഗതത്തിന്‍റെയും മുതലുകള്‍ നശിപ്പിച്ചവര്‍ക്കുനേരെ അപ്പോള്‍ തന്നെ വെടിയുതിര്‍ക്കാഞ്ഞതെന്തെന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഘോഷ് ചോദിച്ചു.

'പൊതുമുതല്‍ തങ്ങളുടെ തന്തമാരുടേതാണെന്നാണോ പ്രതിഷേധക്കാര്‍ കരുതുന്നത്. നികുതി അടക്കുന്ന ജനങ്ങളുടേതാണ് പൊതുമുതല്‍. അവര്‍ നിങ്ങളുടെ വോട്ടര്‍മാരായതു കൊണ്ടാണ് നിങ്ങള്‍ (മമത) ഒന്നും പറയാത്തത്. ഇത്തരം ആളുകളെ പട്ടിയെ കൊല്ലും പോലെ കൊല്ലുകയാണ് അസമിലും യു.പിയിലും ബിജെപിസര്‍ക്കാറുകള്‍ ചെയ്തത്', ഘോഷ് പറഞ്ഞു.

പൊതുമുതല്‍ തീയിട്ടു നശിപ്പിക്കാന്‍ അതവരുടെ തന്തമാരുടേതല്ല. നികുതിദായകരുടെ പണം കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ എങ്ങിനെയാണ് അവര്‍ നശിപ്പിക്കുക. ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക സംസ്ഥാന സര്‍ക്കാറുകള്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെച്ചതിലൂടെ വളരെ നല്ല കാര്യമാണ് ചെയ്തതെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു. 
രാജ്യത്ത് രണ്ടു കോടി നുഴഞ്ഞുകയറ്റക്കാരായ മുസ്ലീങ്ങള്‍ ഉണ്ട്. അതില്‍ ഒരു കോടി ബംഗാളില്‍ മാത്രമാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി അവരെ സംരക്ഷിക്കുകയാണെന്നും അയാള്‍ ആരോപിച്ചു.

Read More