Home> India
Advertisement

ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ പൊലീസ് സ്മാരകം സന്ദര്‍ശിച്ചു

ഇന്നലെയായിരുന്നു അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്തത്.

ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ പൊലീസ് സ്മാരകം സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ പൊലീസ് സ്മാരകം സന്ദര്‍ശിച്ചു. രാവിലെ 10 മണിയോടെ പോലീസ് സ്മാരകത്തിലെത്തിയ അമിത് ഷാ സേവനത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.

തുടര്‍ന്ന്‍ സേനയുടെ അഭിവാദ്യം സ്വീകരിക്കുകയും അതിന് ശേഷം ദേശീയ പൊലീസ് മ്യൂസിയവും അദ്ദേഹം സന്ദര്‍ശിച്ചു. ഇന്നലെയായിരുന്നു അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്തത്. ചുമതലയേറ്റ അമിത് ഷായുടെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു സ്‍മാരക സന്ദർശനം.

രാജ്യസുരക്ഷയും ജനക്ഷേമവുമാണ് മോദി സര്‍ക്കാരിന് പ്രാധാന്യമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഭീകരവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയും അനധികൃത കുടിയേറ്റങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നതിനാവും അമിത് ഷാ കൂടുതല്‍ മുന്‍ഗണ നല്‍കുകയെന്ന് ആഭ്യന്തര വൃത്തങ്ങൾ സൂചിപ്പിച്ചു.

Read More