Home> India
Advertisement

Union Budget 2020: നികുതിയിനത്തില്‍ വന്‍ ഇളവ്...

രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.

Union Budget 2020: നികുതിയിനത്തില്‍ വന്‍ ഇളവ്...

ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.

കാര്‍ഷിക മേഘല, വിദ്യാഭ്യാസം, വനിതാക്ഷേമം, ആദിവാസി ക്ഷേമം, പരിസ്ഥിതി തുടങ്ങിയ മേഘലയ്ക്ക് കാര്യമായ പരിഗണ നല്‍കിയുള്ള ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ മാന്ദ്യ൦ അനുഭവപ്പെടുന്ന അവസരത്തില്‍ ഏവരും ഉറ്റു നോക്കിയിരുന്നത് നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് പുതിയ പ്രഖ്യാപനമാണ് നടത്തുക എന്നായിരുന്നു.

എന്നാല്‍, നികുതിയിനത്തില്‍ വന്‍ ഇളവാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ബജറ്റിനെ പിന്തുടര്‍ന്ന് ഇത്തവണയും 5 ലക്ഷംവരെ ആദായനികുതിയില്ല.

അതേസമയം, 5 മുതല്‍ 7.5 ലക്ഷം വരെ 10% മാണ് ആദായ നികുതി (മുന്‍പ് 20%). 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനത്തിന് 15% ആദായ നികുതി (മുന്‍പ് 30%). 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ വരുമാനത്തിന് 20% ആദായ നികുതി (മുന്‍പ് 30%). 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25% ആദായ നികുതി (മുന്‍പ് 30%), എന്നിങ്ങനെയാണ് പുതിയ ആദായനികുതി നിരക്ക്. അതേസമയം, 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് നികുതി 35% മായി തുടരും.

അതോടൊപ്പം കോര്‍പ്പറേറ്റ് നികുതി കുറച്ചിട്ടുണ്ട്. ഒപ്പം പുതിയ സംര൦ഭകര്‍ക്ക് 15%വും നിലവിലുള്ള കമ്പനികള്‍ക്ക് 22%മാണ് പുതിയ നികുതി നിരക്ക്.

ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കിയിട്ടുണ്ട്.

Read More