Home> India
Advertisement

ബജറ്റ് 2019: ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പുതിയ കമ്പനി

ഐഎസ്‌ആര്‍ഒയുടെ ഗവേഷണങ്ങളോടും വികസന പ്രവര്‍ത്തനങ്ങളോടും ചേര്‍ന്നായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക.

ബജറ്റ് 2019: ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പുതിയ കമ്പനി

ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ന്യു സ്പേസ് ഇന്ത്യ ലിമിറ്റഡ്‌ എന്ന പുതിയ കമ്പനി രൂപീകരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗമെന്ന നിലയിലായിരിക്കും ഈ കമ്പനി പ്രവര്‍ത്തിക്കുക. 

ഐഎസ്‌ആര്‍ഒയുടെ ഗവേഷണങ്ങളോടും വികസന പ്രവര്‍ത്തനങ്ങളോടും ചേര്‍ന്നായിരിക്കും കമ്പനി പ്രവര്‍ത്തിക്കുകയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ അറിയിച്ചു. ഇതിലൂടെ വലിയ സാമ്പത്തിക നേട്ടം ഇന്ത്യക്ക് ഉണ്ടാകും. 

ബഹിരാകാശ ഉത്‌പന്നങ്ങള്‍, സാങ്കേതിക വിദ്യയുടെ കൈമാറ്റം, ഐഎസ്‌ആര്‍ഒയുമായി ചേര്‍ന്നു വാണിജ്യ ബഹിരാകാശ വിക്ഷേപണങ്ങള്‍ ക്രമീകരിക്കുക എന്നിവ കമ്പനിയുടെ ചുമതലകളില്‍ ഉള്‍പ്പെടും. 

നിലവില്‍ ഈ ചുമതലകള്‍ ആന്‍ട്രിക്‌സ് കോര്‍പറേഷനാണ് നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന ആന്‍ട്രിക്‌സില്‍ ബഹിരാകാശ വകുപ്പാണ് ഭരണചുമതലകള്‍ നിര്‍വഹിക്കുന്നത്.  

Read More