Home> India
Advertisement

ദാവൂദ് ഇബ്രാഹിമിന്‍റെ ഇന്ത്യ നല്‍കിയ പാക്കിസ്ഥാനിലെ ഒമ്പത് മേല്‍വിലാസങ്ങളില്‍ ആറെണ്ണം സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭ

അധോലോക കുറ്റവാളിയും മുംബൈ സ്ഫോടന പരമ്പര സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യ നല്‍കിയ ദാവൂദിന്‍റെ പാകിസ്താനിലെ ഒമ്പത് മേല്‍വിലാസങ്ങളെക്കുറിച്ച് ഇന്ത്യ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ യു.എന്‍ ഉപരോധ കമ്മിറ്റി ഇതില്‍ ആറെണ്ണം ശരിയാണെന്ന് സ്ഥിരീകരിച്ചു.

ദാവൂദ് ഇബ്രാഹിമിന്‍റെ ഇന്ത്യ നല്‍കിയ പാക്കിസ്ഥാനിലെ ഒമ്പത് മേല്‍വിലാസങ്ങളില്‍ ആറെണ്ണം സ്ഥിരീകരിച്ച്  ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: അധോലോക കുറ്റവാളിയും മുംബൈ സ്ഫോടന പരമ്പര സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യ നല്‍കിയ ദാവൂദിന്‍റെ പാകിസ്താനിലെ ഒമ്പത് മേല്‍വിലാസങ്ങളെക്കുറിച്ച് ഇന്ത്യ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ യു.എന്‍ ഉപരോധ കമ്മിറ്റി ഇതില്‍ ആറെണ്ണം ശരിയാണെന്ന് സ്ഥിരീകരിച്ചു.

ദാവൂദിനെ സംരക്ഷിക്കുന്ന പാകിസ്താനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് യു.എന്‍ ഉപരോധ സമിതിക്ക് ഇന്ത്യ ദാവൂദിന്‍റെ മേല്‍വിലാസങ്ങള്‍ കൈമാറിയത്.അധോലോക കുറ്റവാളിയായ ദാവൂദ് പാകിസ്താനില്‍ ഒളിച്ചു താമസിക്കുകയാണെ വാദം പാകിസ്താന്‍ തള്ളിക്കളയുകയായിരുന്നു.

സ്ഥിരമായി താവളങ്ങള്‍ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാകിസ്താനിലാണ് ഉള്ളതെന്നും പാകിസ്താന്‍ ഏജന്‍സികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും ഇന്ത്യ നല്‍കിയ രേഖകളില്‍ പറയുന്നുണ്ട്. എന്നാല്‍ ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ എവിടെയാണ് ഉളളതെന്ന വിവരങ്ങള്‍ പുറത്ത് വിടാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Read More