Home> India
Advertisement

ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

കശ്മീര്‍ പൊലീസും, അതിര്‍ത്തി രക്ഷാസേനയും സൈന്യത്തിനൊപ്പം തിരച്ചില്‍ നടത്തുന്നുണ്ട്.

ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ അവ്നീറിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.  ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. 

ഇവിടുത്തെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഇതിനെതിരെ സൈന്യം പ്രത്യാക്രമണം നടത്തി.

മേഖലയില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്. കശ്മീര്‍ പൊലീസും, അതിര്‍ത്തി രക്ഷാസേനയും സൈന്യത്തിനൊപ്പം തിരച്ചില്‍ നടത്തുന്നുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

Read More