ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ എഴുപതുകാരന് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടിടങ്ങൾ സീൽ ചെയ്തതായി റിപ്പോർട്ട്.
ഇയാൾ ഔസ്ട്രേലിയയിൽ നിന്നുമാണ് ഭുവനേശ്വറിൽ എത്തിയത്. ഇതിനെ തുടർന്ന് ഇവിടത്തെ മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ജാദുപുർ, സുന്ദർപാഡ എന്നിവിടങ്ങളാണ് സീൽ ചെയ്തത്.
Also read: 'ചൈന വൈറസ് ഗോബാക്ക്' വിളിച്ച് ബിജെപി എംഎൽഎയുടെ പ്രകടനം
സുന്ദർപാഡയിലെ കപില പ്രസാദ് കോളനിയിലായിരുന്നു ഈ എഴുപതുകാരൻ തമാസിച്ചിരുന്നത്. ഇയാളെകൂടാതെ വേറൊരാൾക്ക് കൂടിയും കോറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പി. സി. ചൌദരി വ്യക്തമാക്കി.
Also read: Corona പ്രതിരോധം: വീണ്ടും മാതൃകയായി കിങ് ഖാൻ #Coronovirus
കൂടാതെ കോറോണ സ്ഥിരീകരിച്ച ബോമിഹാലിലും ആരെയും കടക്കാൻ അനുവദിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.