Home> India
Advertisement

നിർണായക സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

കേന്ദ്ര കമ്മിറ്റിയിൽ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യത്തിനെക്കുറിച്ച് ഒരു അന്തിമ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ട്.

നിർണായക സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

നിർണായക സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം.  ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടേയും അറസ്റ്റിനെ തുടർന്ന് പാർട്ടിയും സർക്കാരും പ്രതിരോധത്തിലായിരിക്കെയാണ് ഇന്നും നാളെയും സിപിഎം കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്.    

കൂടാതെ കേന്ദ്ര കമ്മിറ്റിയിൽ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സഖ്യത്തിനെക്കുറിച്ച് ഒരു അന്തിമ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ തവണ പോളിറ്റ് ബ്യൂറോ യോഗം ചേർന്നപ്പോൾ കോൺഗ്രസുമായുള്ള സഖ്യത്തിന് കേരള ഘടകത്തിനുള്ള എതിർപ്പ് അവസാനിപ്പിച്ചിരുന്നു.  

Also read: ഈ ദിവസം ദേവിയെ ഭജിക്കൂ.. ദേവീകടാക്ഷം ഫലം 

യോഗത്തിൽ തമിഴ്നാട്, കേരളം, അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട നയപരമായ വിഷയങ്ങളിലും തീരുമാനമെടുത്തേക്കും. ഇതിനിടയിൽ ബിനീഷിന്റെ അറസ്റ്റ് ഒരുതരത്തിലും പരട്ടിയെ ബാധിക്കില്ലയെന്ന് ഇന്നലെ സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. എന്തായാലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കേരള സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ പിഴവാണ്. 

പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.  

Read More