Home> India
Advertisement

സബര്‍മതിയില്‍ മോദിയെ അനുസ്മരിച്ച് ട്രംപ്... ഒബാമ അനുസ്മരിച്ചത് മഹാത്മാഗാന്ധിയെ..!!

5 വര്‍ഷത്തിന്‍റെ ഇടവേളയില്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ രണ്ട് അമേരിക്കന്‍ പ്രസിഡന്‍റുമാര്‍... 2015ല്‍ ബരാക്ക് ഒബാമ, 2020ല്‍ ഡൊണാള്‍ഡ് ട്രംപ്.

സബര്‍മതിയില്‍ മോദിയെ അനുസ്മരിച്ച് ട്രംപ്... ഒബാമ അനുസ്മരിച്ചത് മഹാത്മാഗാന്ധിയെ..!!

ഗാന്ധിനഗര്‍: 5 വര്‍ഷത്തിന്‍റെ ഇടവേളയില്‍ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ രണ്ട് അമേരിക്കന്‍ പ്രസിഡന്‍റുമാര്‍...  2015ല്‍ ബരാക്ക് ഒബാമ, 2020ല്‍ ഡൊണാള്‍ഡ് ട്രംപ്.

ബരാക്ക് ഒബാമ രാജ്ഘട്ട് സന്ദര്‍ശിച്ചിരുന്നു, ട്രംപ് തന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശനവേളയില്‍ സബര്‍മതി ആശ്രമവും സന്ദര്‍ശിച്ചു.

ഇരുവരും രാജ്ഘട്ടിലെയും സബര്‍മതി ആശ്രമത്തിലെയും സന്ദര്‍ശക പുസ്തകങ്ങളില്‍ കുറിച്ച വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം..!!

സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക​ ഡയറിയില്‍ ഡൊണാള്‍ഡ് ട്രംപ് കുറിച്ച വരികളില്‍ മഹാത്മാഗാന്ധിയെക്കുറിച്ച്‌​ പരമാര്‍ശമില്ല... നരേന്ദ്രമോദിക്ക്​ നന്ദിയര്‍പ്പിക്കുന്ന വരികള്‍ മാത്രമാണ്​ ട്രംപ്​ കുറിച്ചിരിക്കുന്നത്​. അതേസമയം, ഗാന്ധിയെക്കുറിച്ച്‌​ ഒരുവാക്ക്​ പോലും കുറിക്കാത്ത ട്രംപി​​​ന്‍റെ നടപടി അമ്പരപ്പിക്കുന്നതാണെന്ന്​ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നുതുടങ്ങി.

'' 'To my great friend Prime Minister Modi...Thank You, Wonderful Visit!'  എന്നായിരുന്നു ട്രംപ്​ സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചത്​!!

ലോകം ആദരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രാധാന്യം ട്രംപിനറയില്ലേ എന്നാണ്​ പലരും ചോദിക്കുന്നത്​.

ഭാര്യ മെലാനിയയോടൊപ്പം എത്തിയ ട്രംപ്​ ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുകയും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്​തിരുന്നു.

എന്നാല്‍ 5 വര്‍ഷം മുന്‍പ്, 2015ല്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബരാക്ക് ഒബാമ, മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം എഴുതിയ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
'എന്താണോ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കി൦ഗ് ജൂനിയര്‍ അന്ന് പറഞ്ഞത്, അതിന്നും സത്യമായി തുടരുന്നു. ഗാന്ധിയുടെ ചൈതന്യം ഇന്നത്തെ ഇന്ത്യയില്‍ വളരെ സജീവമാണ്. ഇത് ലോകത്തിനുള്ള മഹത്തായ ഒരു സമ്മാനമായി തുടരും. ലോകത്തെ എല്ലാ രാജ്യങ്ങളും ജനങ്ങളും സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ആദര്‍ശത്തില്‍ ജീവിക്കട്ടെ', ഇതായിരുന്നു ഒബാമയുടെ വാക്കുകള്‍.

Read More