Home> India
Advertisement

സംസ്ഥാനത്തെ ലോറി സമരത്തില്‍ നിന്ന്‍ ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പിൻമാറി

മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകൾ നടത്തുന്ന സമരത്തില്‍ നിന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പിൻമാറി.

സംസ്ഥാനത്തെ ലോറി സമരത്തില്‍ നിന്ന്‍ ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പിൻമാറി

കൊച്ചി:  മോട്ടോര്‍വാഹന ഇന്‍ഷുറന്‍സ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ചരക്ക് വാഹന ഉടമകൾ നടത്തുന്ന സമരത്തില്‍ നിന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പിൻമാറി. 

ഈസ്റ്റർ-വിഷു സീസണ്‍ പ്രമാണിച്ചാണ് അനിശ്ചിത കാല സമരം നിർത്തിവച്ചത്. ലോറികൾ ഉടൻ ഓടി തുടങ്ങുമെന്ന് സംസ്ഥാന ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.

ഇൻഷ്വറൻസ് പ്രീമിയം വർധന മൂലമുണ്ടായ നഷ്ടം നികത്താൻ ഏപ്രിൽ 30 മുതൽ ചരക്കു വാഹനങ്ങളുടെ വാടക കൂട്ടാനും തീരുമാനമായിട്ടുണ്ട്. ജില്ലാ കമ്മിറ്റികളായിരിക്കും അതത് ജില്ലകളിലെ സാഹചര്യം കണക്കാക്കി ഇതു സംബന്ധിച്ച് തീരുമാനം എടുക്കുക. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് സമരം നടന്നിരുന്നതെങ്കിലും ഓള്‍ ഇന്ത്യാ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസുൾപ്പടെയുളള സംഘടനകൾ രാജ്യവ്യാപക സമരം നടത്തുമ്പോൾ അതിൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Read More