Home> India
Advertisement

TRP scam: Rating ലെ തിരിമറിക്ക് Arnab Goswami 12,000 ഡോളറും 40 ലക്ഷം രൂപയും തന്നുയെന്ന് BARC മുൻ CEO

റേറ്റിങിൽ തിരിമറി കാണിക്കാൻ Republc TV എഡിറ്റർ ഇൻ ചീഫായ അർണബ് ​ഗോസ്വാമി പണം നൽകിട്ടുണ്ടെന്ന് ബാർക്ക് മുൻ സിഇഒ. രണ്ട് തവണ വിദേശ യാത്രക്കായി 12,000 ഡോളറും കൂടാതെ മൂന്ന് തവണ നേരിൽ കണ്ട് 40 ലക്ഷം രൂപയുമാണ് അർണബ് തനിക്ക് നൽകിയത്

TRP scam: Rating ലെ തിരിമറിക്ക് Arnab Goswami 12,000 ഡോളറും 40 ലക്ഷം രൂപയും തന്നുയെന്ന് BARC മുൻ CEO

Mumbai: ചാനൽ റേറ്റിങിൽ തിരിമറി കാണിക്കാൻ Republc TV എഡിറ്റർ ഇൻ ചീഫായ അർണബ് ​ഗോസ്വാമി പണം നൽകിട്ടുണ്ടെന്ന് BARC മുൻ CEO പാർഥോ ദാസ് ​ഗുപ്ത. റിപ്പബ്ലിക്കിന് റേറ്റിങ് കൂടുതൽ കാണിക്കാനായി പല തവണകളായി അർണബ് പണം നൽകിയെന്ന് മുംബൈ പൊലീസിന് പാർഥോ ദാസ് ​ഗുപ്ത് എഴുതി നൽകിയ മൊഴിയിൽ പറയുന്നു. രണ്ട് തവണ വിദേശ യാത്രക്കായി 12,000 ഡോളറും കൂടാതെ മൂന്ന് തവണ നേരിൽ കണ്ട് 40 ലക്ഷം രൂപയുമാണ് അർണബ് തനിക്ക് നൽകിയതെന്ന് ​ഗുപ്ത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 

TRP തിരിമറിയുമായി കേസിൽ പൊലീസ് പുറത്ത് ചാർജ് ഷീറ്റിലാണ് ​ഗുപ്തയുടെ മൊഴിയുള്ളത്. 3600 പേജുള്ള കേസ് ഷീറ്റിൽ ബാർക്കിന്റെ ഫോറെൻസിക് റിപ്പോർട്ടും, ദസ്​ഗുപ്തയും ​ഗോസ്വാമിയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് കൂടാതെ ബാർക്കിലെ മുൻ ജീവനക്കാരുടെ മൊഴിയെല്ലാം ചേർത്താണ് ചാർജ് ഷീറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

ALSO READ: TRP തട്ടിപ്പില്‍ CBI അന്വേഷണം; റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സ്വീകരിക്കാതെ സുപ്രീംകോടതി

റിപ്പബ്ലിക്കിനെ (Republic TV) കൂടാതെ ടൈംസ് നൗ തുടങ്ങിയ മറ്റ് ചാനലുകളും ടിആർപി തട്ടിപ്പിൽ പങ്കുണ്ടെന്ന് ബാർക്കിന്റെ ഫോറെൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്. ചാർജ് ഷീറ്റുമായി ബന്ധപ്പെട്ട് ദസ്​ഗുപ്തയെ കുടാതെ ബാർക്കിന്റെ മുൻ സിഒഒ റോമിൽ റാം​ഗാർഹിയ, റിപ്പബ്ലിക്ക് മീഡിയ നെറ്റവർക്കിന്റെ സിഇഒ വികാസ് ഖഞ്ചന്താനി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ ചാർജ് ഷീറ്റിൽ 12 പേർക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്. 

ടൈംസ് നൗവിൽ (Times Now) വെച്ച് 2004 മുതൽ അർണബ് ​ഗോസ്വാമിയെ അറിയാമെന്നും 2013 ദസ്​ഗുപ്ത ബാർക്കിൽ പ്രവേശിച്ചതിന് ശേഷമാണ് അർണബ് 2017 ടൈംസ് നൗ വിട്ട് റിപ്പബ്ലിക്ക് ടിവി തുടങ്ങന്നത്. ചാനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അർണബ് റേറ്റിങ് കിട്ടുന്നതിനുവേണ്ടി സഹായത്തിന് സൂചന നൽകിയിരുന്നുയെന്ന് ​​ഗുപ്തയുടെ മൊഴിയിൽ പറയുന്നു.

ALSO READ: അ​ര്‍​ണ​ബ് ഗോ​സ്വാ​മി​യ്ക്ക് ജാമ്യമില്ല, സെഷന്‍സ് കോടതിയെ സമീപിക്കൂവെന്ന് ഹൈ​ക്കോ​ട​തി

ചാനാൽ ആരംഭിച്ചതിന് ശേഷം 2019 വരെ ടിആർപിയിൽ ക്രമിക്കേട് കാണിച്ചതിനെ തുടർന്നാണ് ചാനൽ റേറ്റിങ്ങിൽ ഒന്നാമതായി നിലനിന്നതെന്ന് ദാസ്​ഗുപ്ത. റേറ്റിങിൽ ഒന്നാമതമായി നിലനിർത്താൻ സാഹായിച്ചതിന് തന്റെ രണ്ട് വിദേശ യാത്രയ്ക്കായി അർണബ് (Arnab Goswami) 6000 ഡോളർ വീതം നൽകിയെന്ന് ​ഗുപ്തയുടെ മൊഴിയിൽ പറയുന്നു. കൂടാതെ മുംബൈയിൽ ഹോട്ടലിൽ എത്തി മൂന്ന് തവണകളായി 40 ലക്ഷം രുപയും നൽകിയെന്ന് ​ഗുപ്ത പൊലീസിനോട് സമ്മതിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More