Home> India
Advertisement

കോവിഡിനു ശേഷം സൈനിക റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു; നാലു വർഷ​ത്തെ ടൂർ ഓഫ് ഡ്യൂട്ടിയുമായി കരസേന

കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷമായി നിർത്തിവെച്ച കരസേന റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു

കോവിഡിനു ശേഷം സൈനിക റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു; നാലു വർഷ​ത്തെ ടൂർ ഓഫ് ഡ്യൂട്ടിയുമായി കരസേന

ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷമായി നിർത്തിവെച്ച കരസേന റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നു. താത്പര്യമുള്ളവർക്ക് ഹ്രസ്വകാല സൈനിക സേവനത്തിനായി ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്ന പുതിയ റിക്രൂട്ട്‌മെന്റ് നയത്തിന് അന്തിമരൂപമായിട്ടുണ്ടെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

റിക്രൂട്ട്മെന്റ് ഷെഡ്യൂളുകൾ പൂർത്തിയായിട്ടില്ല. രാജ്യത്താകമാനം ആഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ റിക്രൂട്ട്മെന്റ് റാലികൾ നടത്താമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റ് മരവിപ്പിച്ചതു മൂലം കരസേനക്ക് ആൾ​ക്ഷാമം നേരിടുന്നുണ്ട്. ഇത് നേരിടുന്നതിനു കൂടിയാണ് ഹ്രസ്വകാലത്തേക്ക് മാത്രമായി റിക്രൂട്ട്മെന്റിനൊരുങ്ങുന്നത്. ആറ് മാസത്തെ പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്ക് പേഴ്സണൽ ബിലോ ഓഫീസർ (പി.ബി.ഒ.ആർ) റാങ്കിലുള്ളവരെ റിക്രൂട്ട് ചെയ്യാനാണ് ടൂർ ഓഫ് ഡ്യൂട്ടി മോഡൽ വിഭാവനം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.

ഈ സൈനികർക്ക് സേവനം പൂർത്തിയാക്കുന്ന സമയത്ത് ലക്ഷങ്ങളുടെ പിരിച്ചുവിടൽ പാക്കേജ് നൽകാനാണ് സാധ്യത. നാലു വർഷത്തെ സേവനത്തിനു ശേഷം താത്പര്യമുള്ളവർക്ക് മറ്റൊരു സ്ക്രീനിങ് കൂടി പൂർത്തിയാക്കി സർവീസിൽ തുടരാവുന്ന സാഹചര്യവും ചർച്ചയിലുണ്ട്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. സാധാരണ ഗതിയിൽ ക്രൂട്ട് ചെയ്യപ്പെടുന്നവർ 20 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More