Home> India
Advertisement

പുല്‍വാമ ഏറ്റുമുട്ടല്‍:ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനയും മറ്റൊരു തീവ്രവാദി ആരിഫ് ലാഹിരിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഭീകരവാദികളും സുരക്ഷാ

പുല്‍വാമ ഏറ്റുമുട്ടല്‍:ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടു

ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനയും മറ്റൊരു തീവ്രവാദി ആരിഫ് ലാഹിരിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഭീകരവാദികളും സുരക്ഷാ 

സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട് കിട്ടിയിരിക്കുന്നത്. എന്നാല്‍, ഔദ്യോഗികമായി ഒരു അറിയിപ്പും ഇതിനെക്കുറിച്ചില്ല.


ഭീകരരുടെ സാന്നിധ്യം ഹക്രിപ്പോര ഗ്രാമത്തില്‍ ഉള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 4:30 നു നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന്‍ ഭീകരരും സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ത്തു.

പാകിസ്ഥാന്‍കാരനായ ദുജാനയായിരുന്നു ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്നത്. പോലീസ് അയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. അമര്‍നാഥ് യാത്രികര്‍ക്കുനേരെ നടന്ന ആക്രമണം ആസൂത്രണം ചെയ്തത് ദുജാനയുടെ വലംകൈയായ അബു ഇസ്മായില്‍ ആണെന്നാണ് പോലീസ് കരുതുന്നത്.

Read More