Home> India
Advertisement

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവ്‌....

2019ലെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ധനവിലയിലുണ്ടായ വില വര്‍ദ്ധനവ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനമന്ത്രി 2 രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരുന്നത്.

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വര്‍ദ്ധനവ്‌....

ന്യൂഡല്‍ഹി: 2019ലെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ധനവിലയിലുണ്ടായ വില വര്‍ദ്ധനവ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനമന്ത്രി 2 രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരുന്നത്. 

മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ പാതിയുടെ അന്തരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കൂടിയാല്‍ വെറും 5 രൂപയുടെ വ്യത്യാസമാണ് ഉള്ളത്. 

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.  

എന്നാല്‍, ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ 'നിശബ്ദ' വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം. 

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറയുകയായിരുന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ്‌ കാണുന്നുണ്ട്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന്‍റെ വില 75.47 രൂപയും ഡീസലിന്‍റെ വില 70.68 രൂപയുമാണ്.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍ താഴെക്കൊടുത്തിരിക്കുന്നു:- 

പെട്രോള്‍ വില:-
ന്യൂഡല്‍ഹി:  ₹72.08
കൊല്‍ക്കത്ത: ₹74.78 
മുംബൈ:    ₹77.74 
ചെന്നൈ:    ₹74.87

ഡീസല്‍ വില :-
ന്യൂഡല്‍ഹി:  ₹65.64
കൊല്‍ക്കത്ത: ₹68.01
മുംബൈ:    ₹68.82 
ചെന്നൈ:    ₹69.35

https://www.iocl.com/TotalProductList.aspx

 

Read More