Home> India
Advertisement

lock down അവസാനിപ്പിക്കാന്‍ സമയമായി, കൊറോണയ്‌ക്കൊപ്പം ജീവിക്കാന്‍ തയ്യാറായിക്കോളൂ, അരവിന്ദ് കെജ്‌രിവാള്‍

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് നടപ്പാക്കിയ lock down സർക്കാരിന്‍റെ വരുമാനത്തെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍..

lock down അവസാനിപ്പിക്കാന്‍ സമയമായി, കൊറോണയ്‌ക്കൊപ്പം ജീവിക്കാന്‍ തയ്യാറായിക്കോളൂ, അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് നടപ്പാക്കിയ  lock down സർക്കാരിന്‍റെ വരുമാനത്തെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍..

കൂടാതെ, ഡല്‍ഹിയില്‍ lock down അവസാനിപ്പിക്കുന്നെന്നുള്ള സൂചനയും മുഖ്യമന്ത്രി നല്‍കി.  lock down അവസാനിപ്പിക്കാന്‍ സമയമായി, കൊറോണയ്‌ക്കൊപ്പം ജീവിക്കാന്‍ തയ്യാറായിക്കോളൂ എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു 

രാജ്യത്ത് മൂന്നാം ഘട്ട lock down ആരംഭിക്കാനിരിക്കെ  വ്യവസായ-സേവന മേഖലകള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചിരിയ്ക്കുകയാണ്. ഡല്‍ഹി തുറക്കാന്‍ സമയമായെന്നും കൊറോണ വൈറസിനൊപ്പം ജീവിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ടെയ്ന്‍മെന്റ്‌ സോണുകളൊഴികെയുള്ള മേഖലകളില്‍ ഇളവുകള്‍ വരുത്താന്‍ ഡല്‍ഹി ഒരുങ്ങിക്കഴിഞ്ഞു. ആശുപത്രി, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ lock down മായി  മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ  വരുമാനം ഇടിഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിച്ചുതന്നെ മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

"കണ്ടയിന്‍മെന്റ് സോണുകളില്‍ lock down തുടരണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരോട് ആവശ്യപ്പെട്ടു. മറ്റുള്ളവ ഗ്രീന്‍ സോണുകളായി പ്രഖ്യാപിക്കണം. ഒറ്റ-ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണം. lock down ഇളവുകള്‍ വരുത്തിയതിന് ശേഷം രോഗ വ്യാപനം ഉണ്ടാവുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ ഡല്‍ഹി  തയ്യാറെടുത്തുകഴിഞ്ഞു", കെജ്‌രിവാള്‍ അവകാശപ്പെട്ടു.

അതേസമയം,  പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് നിരത്തിലിറങ്ങാം. ഇരുചക്ര വാഹനങ്ങളില്‍ ഒരാളെ മാത്രമേ അനുവദിക്കൂ. കൊണാട്ട് പ്ലേസ്, ഖാന്‍ മാര്‍ക്കറ്റ് തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളൊന്നും തുറക്കില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ 33% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

lock down ഇളവുകള്‍  നല്‍കി ഡല്‍ഹിയെ  കൊറോണയ്ക്കൊപ്പം  ജീവിക്കാന്‍ പ്രേരിപ്പിക്കുമ്പോഴും ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍  കുറവില്ല. ഡല്‍ഹിയില്‍ ഇതുവരെ 4,122 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1256 പേര്‍ക്ക് രോഗം ഭേദമായി. 64 പേരാണ് ഇതുവരെ മരിച്ചത്.

 

 

Read More