Home> India
Advertisement

ഭാരത് മാതാ കീ ജയ്‌ വിളിക്കുന്നവര്‍ ഇന്ത്യയില്‍ ജീവിച്ചാല്‍ മതി

പുനെയില്‍ നടന്ന 54 മത് എബിവിപി മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഭാരത് മാതാ കീ ജയ്‌ വിളിക്കുന്നവര്‍ ഇന്ത്യയില്‍ ജീവിച്ചാല്‍ മതി

പൂനെ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ രാജ്യത്ത് കൊടുമ്പിരിക്കൊണ്ടിരിക്കെ വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി രംഗത്ത്.

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ 'ഭാരത് മാതാ കീ ജയ്' എന്ന് പറഞ്ഞേ മതിയാകൂവെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞിരിക്കുന്നത്. പുനെയില്‍ നടന്ന 54 മത് എബിവിപി മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘ഈ രാജ്യത്തിനു മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി എന്താണ്? ഒരുവശത്ത് രാജ്യത്തിന്‍റെ പൗരത്വം. അതു പരിഗണിക്കണോ വേണ്ടയോ എന്നതും. ഉദ്ധം സിംഗിന്‍റെ ജീവത്യാഗം പാഴായിപ്പോകയാണോ? ഭഗത് സിങ്ങിന്‍റെയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെയും ജീവത്യാഗം പാഴായിപ്പോകണോ? സ്വാതന്ത്ര്യത്തിനു വേണ്ടി കോടിക്കണക്കിനാളുകളാണു പൊരുതിയത്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിനു ശേഷമെങ്കിലും നമ്മുടെ പൗരന്മാരെ പരിഗണിക്കണ്ടേ? നമുക്കു നമ്മുടെ രാജ്യം ഒരു സത്രമാക്കണോ? ഇവിടെ വരുന്നത് ആരാണെങ്കിലും അവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണോ? ഈ വെല്ലുവിളി നമ്മള്‍ നേരിടണം. ഒരു കാര്യം വളരെ വ്യക്തമായിപ്പറയാം. ഇന്ത്യയില്‍ ഒരാള്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ. അങ്ങനെയുള്ളവര്‍ക്കേ ഇവിടെ ജീവിക്കാന്‍ കഴിയൂ,’  ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. 

കൂടാതെ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും പൗരത്വം രജിസ്റ്റര്‍ ചെയ്യാനുള്ള ചട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. 

Read More