Home> India
Advertisement

'ഇത് സൗഹൃദത്തിന്‍റെ പുത്തന്‍ യുഗപ്പിറവി'; രാഷ്ട്രപതി ഭവനിലെ ചടങ്ങിനെ അഭിസംബോധന ചെയ്ത് നെതന്യാഹു

ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് രാഷ്ട്രപതി ഭവനിലെ ചടങ്ങുകളില്‍ പങ്കെടുക്കും. അവിടെ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.

'ഇത് സൗഹൃദത്തിന്‍റെ പുത്തന്‍ യുഗപ്പിറവി'; രാഷ്ട്രപതി ഭവനിലെ ചടങ്ങിനെ അഭിസംബോധന ചെയ്ത് നെതന്യാഹു

ന്യൂഡല്‍ഹി: ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് രാഷ്ട്രപതി ഭവനിലെ ചടങ്ങുകളില്‍ പങ്കെടുക്കും. അവിടെ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.

നെതന്യാഹുവും ഭാര്യ സാറയും മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ ഇന്ന് രാവിലെ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രോട്ടോക്കോൾ മറികടന്ന് സ്വീകരിച്ചിരുന്നു. ആറു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദർശനത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ സൈനിക, തന്ത്രപ്രധാന, പ്രധിരോധം മേഖലകള്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതും സംബന്ധിച്ച് കൂടിക്കാഴ്ച നടത്തും. 

പതിനഞ്ച് വര്‍ഷത്തിനുശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തുന്നത്‌. 2003 സെപ്റ്റംബറില്‍ ഏരിയല്‍ ഷാരോണാണ് ഇതിന് മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി.

Read More