Home> India
Advertisement

ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കാതെ തന്നെ ഈ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടാകും

ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കാതെ തന്നെ ഈ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടാകും

ഏഴാം ശമ്പള കമ്മീഷന്‍റെ കീഴിൽ ലഭിക്കുന്ന തുച്ഛമായ വേതന വർധനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒട്ടും തൃപ്തരല്ലെങ്കിലും, പാർലമെന്റ് അംഗങ്ങൾക്ക് ശമ്പളത്തില്‍ 100 ശതമാനം വർധനവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

പാർലമെന്റ് അംഗങ്ങളുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തില്‍ പിഎംഒ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ, പാർലമെന്റ് അംഗങ്ങളുടെ ശമ്പളം പ്രതിമാസം  1,90,000 രൂപ മുതൽ പ്രതിമാസം 2,80,000 രൂപയാക്കണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ശമ്പളം അലവൻസ് സംയുക്ത കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

ഇതു നടപ്പാക്കിയാല്‍, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിലവിലുള്ള ശമ്പളം പ്രതിമാസം  1.5 ലക്ഷം രൂപയില്‍ നിന്നു 5 ലക്ഷം രൂപയായി ഉയരും. ഇതിനു പുറമേ സംസ്ഥാന ഗവർണറുടെ ശമ്പളം  നിലവിലെ പ്രതിമാസം 1.10 ലക്ഷം രൂപയില്‍ നിന്ന്‍ പ്രതിമാസം 2.5 ലക്ഷം രൂപയായി ഉയരും.

മുന്‍ മന്ത്രിമാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷനിലും വര്‍ധനവ് വരുത്തിയതും ശ്രദ്ധേയമായ കാര്യമാണ്. നേരത്തെ 20,000 രൂപയാണ് മുന്‍ മന്ത്രിമാര്‍ക്ക് പെന്‍ഷനായി ലഭിച്ചിരുന്നത്. ഇതു ഇപ്പോള്‍ 35000 രൂപയായി ഉയര്‍ത്തി. 

കൂടാതെ, അഞ്ചു വര്‍ഷത്തിനു മുകളില്‍ ജോലി ചെയ്ത എംപിമാര്‍ക്ക് നിലവില്‍ ലഭിക്കുന്ന പെന്‍ഷനൊപ്പം അധിക പെന്‍ഷനും ലഭിക്കും(2,000*  വർഷങ്ങളുടെ എണ്ണം). ഉദാഹരണത്തിന്: ഒരു മുന്‍ എംപി  ആറു വര്‍ഷം ജോലി ചെയ്തെന്ന് കരുതുക. ഇയാള്‍ക്ക് നിലവില്‍ ലഭിക്കുന്ന പെന്‍ഷനൊപ്പം അധിക പെന്‍ഷനായി 2000* 6 = 12000 രൂപ ലഭിക്കും. 

ഇതിനു മുന്‍പ് പാർലമെന്റ് അംഗങ്ങളുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയത് 2010ലാണ്. 

Read More