Home> India
Advertisement

സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാൻ സാധ്യത

രാജ്യത്തെ പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടാൻ നീക്കം.

സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാൻ സാധ്യത

മുംബൈ: രാജ്യത്തെ പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടാൻ  നീക്കം.

രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെ ഇടപാട് സമയം കൂട്ടാനാണ് സാധ്യത.  വൈകീട്ട് 5.30 മുതൽ 7 .30വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 3.30വരെയാണ് നിലവിൽ ഓഹരി ഇടപാടുകള്‍ നടത്താന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക്  അനുവാദമുള്ളത്.

മുംബൈയിലെ മെട്രോപൊളിറ്റന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് അഞ്ച് വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിവെക്കുകയായിരുന്നു.

സെബിയും ട്രേഡിങ് സമയം വര്‍ധിപ്പിക്കാന്‍ 2009ല്‍ നീക്കം നടത്തിയിരുന്നു. പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നകാരണം പറഞ്ഞ് ബ്രോക്കറേജ് ഹൗസുകള്‍ അതിന് തടയിടുകയായിരുന്നു.

Read More