Home> India
Advertisement

രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളുടെ ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍: കോണ്‍ഗ്രസ്

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഉണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. വിഷയത്തെക്കുറിച്ച് പാര്‍ലമെന്‍റ് സഭയില്‍ ഉന്നയിച്ചിട്ടും നടപടികള്‍ കൈക്കൊണ്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളുടെ ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഉണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. വിഷയത്തെക്കുറിച്ച് പാര്‍ലമെന്‍റ് സഭയില്‍ ഉന്നയിച്ചിട്ടും നടപടികള്‍ കൈക്കൊണ്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എസ് സി, എസ്ടി നിയമം ദുര്‍ബലപ്പെടുന്നത് തടയാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായില്ലെന്നും, നിയമം ശക്തിപ്പെടുത്താന്‍ ഉടന്‍ ഭേദഗതി കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം രാജ്യമെമ്പാടും ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശില്‍ നാല് പേരും രാജസ്ഥാനില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വര്‍മയെ ഉത്തര്‍പ്രദേശ്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. 

സംഘര്‍ഷങ്ങളുടെ മുഖ്യസൂത്രധാരനാണെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ ബിഎസ്പിയാണെന്ന വാദം ബിഎസ്പി അദ്ധ്യക്ഷ മായാവതി നിഷേധിച്ചു.

Read More