Home> India
Advertisement

ബി.ജെ.പി ഭരണം പിടിക്കും; മണിക് സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന് അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃപുരയില്‍ മണിക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മണിക് സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും തൃപുരയില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

ബി.ജെ.പി ഭരണം പിടിക്കും; മണിക് സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന് അമിത് ഷാ

അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃപുരയില്‍ മണിക് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മണിക് സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും തൃപുരയില്‍ ബി.ജെ.പി ഭരണത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. 

അക്രമം കൊണ്ട് ബി.ജെ.പിയെ നേരിടാനാവില്ല. അക്രമത്തിന്‍റെ ചളി വാരിയെറിഞ്ഞോളൂ, അതില്‍ താമര വിരിയുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. 

മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നല്ല വ്യക്തിയാണെന്ന് എല്ലാവരും പറയുന്നു. അദ്ദേഹം നല്ല വ്യക്തിയാണെങ്കില്‍ സംസ്ഥാനത്തിന്‍റെ അവസ്ഥ മെച്ചപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അമിത് ഷാ സംശയം ഉന്നയിച്ചു. 

തൃപുരയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് അമിത് ഷാ. ഈ വര്‍ഷം ആദ്യം നടക്കുന്ന തൃപുര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കലാണ് ഷായുടെ സന്ദര്‍ശനോദേശ്യം. മാര്‍ച്ച് ആറിനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്നത്. 

Read More