Home> India
Advertisement

പുല്‍വാമ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സൈന്യം വധിച്ചു

പുല്‍വാമയിലെ പന്‍സാമില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പുല്‍വാമ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും എട്ടുമുട്ടല്‍. ഭീകരരും സുരക്ഷാ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പുല്‍വാമയിലെ പന്‍സാമില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരു ഭീകാരന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. 

വിവിധ സേനാവിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ 6 ഭീകരരെ സൈന്യം വധിച്ചു.

Read More