Home> India
Advertisement

തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് സുഷമ സ്വരാജ്

പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ ഇറങ്ങില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.

തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ ഇറങ്ങില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. 

വിദേശകാര്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്‍ററി ഉപദേശകസമിതി യോഗത്തിലാണ് സുഷമ സ്വരാജ് നിലപാട് വ്യക്തമാക്കിയത്. അതിര്‍ത്തിരാജ്യങ്ങളുമായുള്ള ബന്ധത്തെ അവലോകനം ചെയ്ത യോഗത്തില്‍ പാകിസ്ഥാനെതിരെ ശക്തമായ നിലപാട് സുഷമ ആവര്‍ത്തിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ക്രിക്കറ്റ് മത്സരം സാധ്യമാകില്ലെന്ന സൂചന സുഷമ നല്‍കി. 

ക്രിക്കറ്റും ഭീകരവാദവും തോളോട് തോള്‍ ചേര്‍ന്ന് പോകില്ലെന്നായിരുന്നു സുഷമയുടെ നിലപാട്.  

പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന എഴുപത് വയസ് കഴിഞ്ഞ ഇന്ത്യക്കാരായ തടവുകാരെ മോചിപ്പിക്കണമെന്ന് പാകിസ്ഥാന്‍ നയതന്ത്രപ്രതിനിധിയോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. 

Read More