Home> India
Advertisement

കശ്മീരില്‍ ഏറ്റുമുട്ടല്‍: എട്ട് ഭീകരരെ സൈന്യം വധിച്ചു

ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷോപ്പിയാനിൽ ഏറ്റുമുട്ടൽ‌ തുടരുകയാണ്.

കശ്മീരില്‍ ഏറ്റുമുട്ടല്‍: എട്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഒന്നിലേറെ സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഷോപ്പിയാനിലെ രണ്ടിടങ്ങളിലും അനന്ത്നാഗിലുമാണ് ഭീകരാക്രമണമുണ്ടായത്.

ആക്രമണത്തില്‍ നാല് സൈനികർക്ക് പരിക്കേറ്റു. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷോപ്പിയാനിൽ ഏറ്റുമുട്ടൽ‌ തുടരുകയാണ്. ഷോപ്പിയാനിലെ കച്ച്ദൂര ഗ്രാമത്തിലെ ജനങ്ങളെ കവചമാക്കി ഉപയോഗപ്പെടുത്തിയാണ് ഭീകരര്‍ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. 

ഷോപ്പിയാനിലും അനന്ത്നാഗിലും ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഇന്‍റലിജന്‍സ് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ സൈന്യം ഇവിടങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. 

അനന്ത്നാഗിലും ഷോപ്പിയാനിലും ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അനന്ത്നാഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന സൈനിക നീക്കത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന ഭീകരന്‍ സൈന്യത്തില്‍ മുന്നില്‍ കീഴടങ്ങി. വധിക്കപ്പെട്ട ഭീകരന്‍ റൗഫ് ഖാണ്ഡേയ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Read More