Home> India
Advertisement

ഹിന്ദുവായ ഭാര്യയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്!!

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് തക്ക മറുപടി നല്‍കി കോണ്‍ഗ്രസ്‌ നേതാവ് തെഹ്സീന്‍ പൂനവാല!!

ഹിന്ദുവായ ഭാര്യയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്!!

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് തക്ക മറുപടി നല്‍കി കോണ്‍ഗ്രസ്‌ നേതാവ് തെഹ്സീന്‍ പൂനവാല!! 

തന്‍റെ ഹിന്ദുവായ ഭാര്യയുടെ ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് പൂനവാലയുടെ ട്വീറ്റ്. 'എന്‍റെ ഹിന്ദുവായ "ജീവിതത്തെ" സ്പര്‍ശിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ഇതൊരു ഭീഷണിയാണ് സാര്‍' എന്നായിരുന്നു പൂനവാലയുടെ ട്വീറ്റ്.  

ട്വീറ്റില്‍ അദ്ദേഹം "ഭാര്യ" എന്നല്ല "ജിവിതം" എന്നാണ് പരാമര്‍ശിച്ചത്!! ഇത് കൂടുതല്‍ ശ്രദ്ധേയമായി...
 

കുടകിലെ മടിക്കേരിയില്‍ നടന്ന റാലിയില്‍ സംസാരിക്കവേ, ഹിന്ദു പെണ്‍കുട്ടികളെ സ്പര്‍ശിക്കുന്ന കൈകള്‍ വെട്ടണമെന്ന് ഹെഗ്‌ഡെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവന കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു നല്കിയ മറുപടിയായിരുന്നു പൂനവാലയുടെ ട്വീറ്റ്. 

അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനക്കെതിരെ രാഹുല്‍ ഗാന്ധി, അസദുദ്ദീൻ ഒവൈസി, കര്‍ണ്ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു എന്നിവരും ട്വിറ്ററില്‍ മറുപടി നല്‍കിയിരുന്നു. 

അതേസമയം, കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവിന് മറുപടി നല്‍കാനും അനന്ത്കുമാര്‍ ഹെഗ്‌ഡെ മടിച്ചില്ല. ഒരു മുസ്ലിം സ്ത്രീയുടെ പിന്നാലെ നടക്കുന്നയാളാണ് റാവുവെന്നും ഹെഗ്‌ഡെ പറഞ്ഞു. അങ്ങിനെ പരാമര്‍ശിക്കാന്‍ കരണം ദിനേശ് ഗുണ്ടു റാവു വിവാഹം ചെയ്തിരിക്കുന്നത് തബസ്സും എന്ന മുസ്ലിം സ്ത്രീയെയാണ്.

 

 

Read More