Home> India
Advertisement

അധ്യാപിക ശകാരിച്ചു; വെല്ലൂരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു

അധ്യാപിക ശകാരിച്ചു; വെല്ലൂരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തു. അരക്കോണത്തെ സര്‍ക്കാര്‍ സ്കൂളിലെ നാല് വിദ്യാര്‍ത്ഥിനികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.

രേവതി, ശങ്കരി, ദീപ മനീഷ എന്നിവരാണ്‌ കിണറ്റില്‍ ചാടിയത്.  ടീച്ചര്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പഠനം മോശമായതിനാല്‍ രക്ഷിതാക്കളെ വിളിച്ചുകൊണ്ടു വരാന്‍ ടീച്ചര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഭയന്നാണ് കുട്ടികള്‍ ജീവനൊടുക്കിയത്. നാലുപേരും പതിനൊന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥിനികളാണ്.  ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹം കണ്ടെത്തി. മനീഷ എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. 

Read More