Home> India
Advertisement

പൂനെയിലെ ചായക്കടക്കാരന്‍റെ മാസവരുമാനം 12 ലക്ഷം രൂപ

പൂനെയിലെ ചായക്കടക്കാരന്‍റെ മാസവരുമാനം 12 ലക്ഷം രൂപ

പൂനെ: ബിജെപി പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്ത സമയം മുതല്‍ നമ്മള്‍ കേള്‍ക്കുന്ന കാര്യമാണ് ചായക്കടയുടേത്.  പല റാലികളിലും നരേന്ദ്ര മോദി തന്നെ സ്വയം ചായക്കടക്കാരന്‍ എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയായതിന് ശേഷവും അദ്ദേഹം പറഞ്ഞിട്ടുണ്ട് കഠിനപ്രയത്നം ചെയ്താല്‍ ഒരു ചായക്കടക്കാരനും പ്രധാനമന്ത്രി പദത്തില്‍ എത്തിചേരാമെന്ന്‍‍.  

എന്നാല്‍ ഇപ്പോഴിതാ വീണ്ടും ഒരു ചായക്കട സംസാരവിഷയമായിരിക്കുകയാണ്. ഇപ്പ്രാവശ്യം ഒരു പദവിയെക്കുറിച്ചല്ല, മറിച്ച് മാസ വരുമാനമാണ് ചര്‍ച്ചാവിഷയം.   

മഹാരാഷ്ട്രയിലെ പൂനെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ചായക്കടയാണ് 'യെവലെ ടീ ഹൗസ്'. ഈ ടീ സ്റ്റാൾ ബിസിനസിലുടെ ഉടമസ്ഥകർക്ക് പ്രതിമാസം ലഭിക്കുന്നത് 12 ലക്ഷം രൂപയാണ്.

നഗരത്തിലെ പ്രശസ്തമായ സ്റ്റാളുകളിലൊന്നായി ഇപ്പോൾ യെവലെ ടീ ഹൗസ് മാറികൊണ്ടിരിക്കുകയാണ്. ഈ സ്ഥാപനം അധികം വൈകാതെ തന്നെ അന്താരാഷ്ട്ര ബ്രാൻഡായി മാറുമെന്നാണ് യെവലെ ടീയുടെ സഹ സ്ഥാപകനായ നവനാഥ് യെവെൽ പറയുന്നത്.

ചായ വിൽപന വ്യവസായവും ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്നുവെന്നും ഈ ബിസിനസ്സ് അതിവേഗം വളരുന്നുണ്ടെന്നും അതില്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ യെവലെ ടീ ഹൗസിന് പൂനെ നഗരത്തിൽ മൂന്ന് സെന്ററുകൾ ഉണ്ട്. എല്ലാ കേന്ദ്രത്തിനും 12 ജീവനക്കാർ ഉണ്ട്. നഗരത്തിൽ എത്തിയിരിക്കുന്ന അന്യ സംസ്ഥാന ജോലിക്കാരുൾപ്പെടെ എല്ലാവരും യെവലെ ടീ ഹൗസിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. മാത്രമല്ല ഇങ്ങനെ ടീ ഹൗസ് ബിസിനസുവഴിയും വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നുള്ളത് മറ്റുള്ളവര്‍ക്കും പ്രചോദനമാണ്. 

Read More