Home> India
Advertisement

ടിഡിപി കേന്ദ്രമന്ത്രിസഭ വിട്ടു: മന്ത്രിമാര്‍ ഇന്നു രാജിവയ്ക്കും

തെലുങ്കുദേശം പാർട്ടിയുടെ രണ്ട് മന്ത്രിമാർ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഇന്ന് രാജി വെയ്ക്കും. മന്ത്രിമാരായ അശോക് ഗജപതി രാജുവും വൈ എസ് ചൗധരിയുമാണ് രാജി വെയ്ക്കുന്നത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.

ടിഡിപി കേന്ദ്രമന്ത്രിസഭ വിട്ടു: മന്ത്രിമാര്‍ ഇന്നു രാജിവയ്ക്കും

ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടിയുടെ രണ്ട് മന്ത്രിമാർ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഇന്ന് രാജി വെയ്ക്കും. മന്ത്രിമാരായ അശോക് ഗജപതി രാജുവും വൈ എസ് ചൗധരിയുമാണ് രാജി വെയ്ക്കുന്നത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. 

വിഷയത്തില്‍ കേന്ദ്രം പ്രതിക്കാരിക്കാതിരുന്നതിനെ തുടര്‍ന്നാണ്‌ രാജി വെയ്ക്കുന്നതെന്നും തല്‍ക്കാലം എന്‍ഡിഎയില്‍ തുടരുമെന്നും ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേയാണ് ടിഡിപി മുന്നണി വിടാനൊരുങ്ങുന്നത്. 

ജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് രാജി വെയ്ക്കാന്‍ തീരുമാനിച്ചതെന്നും തീരുമാനം പ്രധാനമന്ത്രിയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ അദ്ദേഹത്തിന്‍റെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

16 എംപിമാരുള്ള ടിഡിപി മുന്നണി വിട്ടാൽ ദക്ഷിണേന്ത്യയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയാകും. 

Read More