Home> India
Advertisement

COVID-19: തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരണം, 45 പേര്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍...!!

ഡല്‍ഹി നി​സാ​മു​ദ്ദീ​നി​ല്‍ നടന്ന മത സമ്മേളനത്തിന്‍റെ പേരില്‍ വലിയ വില കൊടുക്കേണ്ടിവന്നു തമിഴ് നാടിന് ....

COVID-19: തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരണം,  45 പേര്‍ മത സമ്മേളനത്തില്‍  പങ്കെടുത്തവര്‍...!!

ചെന്നൈ :  ഡല്‍ഹി നി​സാ​മു​ദ്ദീ​നി​ല്‍ നടന്ന മത സമ്മേളനത്തിന്‍റെ പേരില്‍ വലിയ വില കൊടുക്കേണ്ടിവന്നു തമിഴ് നാടിന് .... 

തമിഴ് നാട്ടില്‍ ഇന്ന് 50 പേ​ര്‍ക്ക്  കൂടി   ​കോ​വി​ഡ് -19 സ്ഥിരീകരിച്ചു. ; 45 പേ​രും  നി​സാ​മു​ദ്ദീ​നി​ല്‍ ​നി​ന്ന്  എത്തിയവരാണ്  എന്നാണ് റിപ്പോര്‍ട്ട് .  കൂടാതെ, ബാക്കി 5​പേ​ര്‍ ഇ​വ​രു​മാ​യി സമ്പര്‍ക്കം പു​ല​ര്‍​ത്തി​യ​വ​രുമാണ് .

രോഗം സ്ഥിരീകരിച്ച  45 പേര്‍ നിസാമുദ്ദീന്‍ തബ് ലീഗി  ജമാത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് ആകെ കോ​വി​ഡ് -19 ബാധിതരുടെ എണ്ണം 124 ആയി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രെ​യും ക​ന്യാ​കു​മാ​രി , തി​രു​നെ​ല്‍​വേ​ലി , ചെ​ന്നൈ , നാ​മ​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു . 

ജനുവരി മുതല്‍ ആയിരക്കണക്കിന്  വിദേശികള്‍ ഡല്‍ഹി നിസാമുദ്ദീന്‍ അലാമി മഷ് വാര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതില്‍ 824 പേര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. 

സമ്മേളനം നടന്ന മര്‍ക്കസില്‍ നിന്ന് ഒഴിപ്പിച്ച 441 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്.   2137 പേര്‍ നിരീക്ഷണത്തിലാണ്.  തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത 8 പേരാണ് മരിച്ചത്. ഇവരില്‍ 6 പേര്‍ തെലങ്കാനയില്‍നിന്നുള്ളവരാണ്.

Read More