Home> India
Advertisement

പളനിസ്വാമി സര്‍ക്കാരിനെതിരെ എം.കെ. സ്​റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ നിരാഹാര സമരം തുടങ്ങി

തമിഴ്​നാട്​ മുഖ്യമന്ത്രി പളനിസ്വാമി സര്‍ക്കാരിനെതിരെ എം.കെ. സ്​റ്റാലിന്‍റെ നേതൃത്വത്തിൽ നിരാഹാര സമരം തുടങ്ങി.

പളനിസ്വാമി സര്‍ക്കാരിനെതിരെ എം.കെ. സ്​റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ നിരാഹാര സമരം തുടങ്ങി

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി പളനിസ്വാമി സര്‍ക്കാരിനെതിരെ എം.കെ. സ്​റ്റാലിന്‍റെ നേതൃത്വത്തിൽ നിരാഹാര സമരം തുടങ്ങി. പ്രതിപക്ഷമില്ലാതെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയതിനെതിരെ ഡി.എം.കെ സംസ്ഥാന വ്യാപകമായി നടത്തുന്ന നിരാഹാര സമരം ആരംഭിച്ചു. തിരുച്ചിറപ്പള്ളിയില്‍ സ്റ്റാലിന്‍ ഉപവാസമിരിക്കും. കനിമൊഴി എം.പിയും സമരത്തില്‍ പങ്കെടുക്കും.

 

 

അതേസമയം, വിശ്വാസവോട്ട്​ നേടിയത്​ ഭരണഘടനാ വിരുദ്ധമായാണെന്ന്​ കാണിച്ച്​ ഡി.എം.കെ നൽകിയ ഹരജി ഇന്ന്​ മദ്രാസ്​ ഹൈകോടതി പരിഗണിക്കും. ഹര്‍ജി ജസ്റ്റിസുമാരായ എച്ച് ജി രമേഷ്, ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. 

വിശ്വാസവോട്ട് റദ്ദാക്കുകയോ, വീണ്ടും വോട്ടെടുപ്പ് നടത്തുകയോ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടാല്‍ പളനിസാമി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. വിശ്വാസവോട്ടെടുപ്പിനിടെ തങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളും ചൂണ്ടിക്കാട്ടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണാനും ഡിഎംകെ തീരുമാനിച്ചിട്ടുണ്ട്. 

ഡിഎംകെയുടെ പ്രതിഷേധ പരിപാടിയില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും പങ്കെടുക്കുന്നുണ്ട്. എടപ്പാടി പളനിസ്വാമി സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച സ്റ്റാലിനും സംഘവും രാഷ്ട്രപതിയെ കാണും.

Read More