Home> India
Advertisement

യുഎസില്‍ സിഖ് ബാലന്‍ ആക്രമിക്കപ്പെട്ട സംഭവം, സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

വാഷിംഗ്ടണില്‍ സിഖ് ബാലനു നേര്‍ക്ക് ആക്രമണമുണ്ടായ സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സുഷമ ശനിയാഴ്ച ട്വീറ്റ് ചെയ്തു.

യുഎസില്‍ സിഖ് ബാലന്‍ ആക്രമിക്കപ്പെട്ട സംഭവം, സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: വാഷിംഗ്ടണില്‍ സിഖ് ബാലനു നേര്‍ക്ക് ആക്രമണമുണ്ടായ സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സുഷമ ശനിയാഴ്ച ട്വീറ്റ് ചെയ്തു. 

കെന്റിഡ്ജ് ഹൈസ്‌കൂളിലെ വിദ്യര്‍ത്ഥിയും 14കാരനുമായ സിഖ് ബാലനെയാണ് സഹപാഠികള്‍ ആക്രമിച്ചതായി മാധ്യമ വാര്‍ത്തകളില്‍ പറയുന്നത്. ഇക്കാര്യം സ്‌നാപ്ചാറ്റിലും ഷെയര്‍ ചെയ്തിരുന്നു. കുട്ടിയെ പിന്തുടര്‍ന്ന സഹപാഠികള്‍ മൈതാനത്തിട്ട് ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴും കുട്ടിയെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. 

തന്‍റെ മകന്‍ ഇന്ത്യക്കാരനായതിനാലും സിഖ് വിശ്വാസിയായതിനാലുമാണ് ആക്രമണം നേരിടേണ്ടിവന്നതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ മതപരമോ വംശപരമോ ആയ ഒരു വിഷയവുമില്ല എന്നും, ക്ലാസ്സിലുണ്ടായ ഒരു വക്കുതര്‍ക്കത്തിന്‍റെ തുടര്‍ച്ചയായേ ഇതിനെ കാണാന്‍ കഴിയൂ എന്നുമാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. 

കൂടാതെ കെന്റില്‍ ആറു മാസം മുന്‍പും ഒരു സിഖുകാരന് നേരെ ആക്രമണം നടന്നിരുന്നു. നിന്‍റെ നാട്ടിലേക്ക് മടങ്ങിപ്പോകൂ എന്നാക്രോശിച്ചുകൊണ്ടായിരുന്നു അക്രമി ഇയാളെ നേരിട്ടത്. 

 

 

 

 

Read More