Home> India
Advertisement

Sushant singh case: റിയ ചക്രബർത്തിയുടെ സഹോദരനും സുശാന്തിന്റെ മാനേജരും അറസ്റ്റിൽ..!

നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇരുവരുടേയും വീട്ടിൽ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

Sushant singh case: റിയ ചക്രബർത്തിയുടെ സഹോദരനും സുശാന്തിന്റെ മാനേജരും അറസ്റ്റിൽ..!

മുംബൈ.: റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക്കിനെയും  സുശാന്തിന്റെ മാനേജർ സാമുവൽ മിറാണ്ടയേയും അറസ്റ്റു ചെയ്തു.  സുശാന്ത് സിംഗിന്റെ  മരണവുമായി ബന്ധപ്പെട്ട് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇരുവരേയും നാർകോട്ടിക്സ്  കൺട്രോൾ ബ്യൂറോ (NCB)ചോദ്യം ചെയ്തിരുന്നു.  അതിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റു ചെയ്തത്.   

Also read: സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസിന് ലഹരി മരുന്ന് കേസിലും ബന്ധം..! 

നാർകോട്ടിക്സ്  കൺട്രോൾ ബ്യൂറോ ഇരുവരുടേയും വീട്ടിൽ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.  നാർകോട്ടിക്സ്  കൺട്രോൾ ബ്യൂറോ മുംബൈയിൽ അറസ്റ്റുചെയ്ത ലഹരി മരുന്ന് ഇടപാടുകാരനായ സായിദ് വിലത്രയുമായി റിയയുടെ സഹോദരന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.  സുശാന്തിന്റെ മരണത്തിന് ഇതുമായിൻ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിരുന്നു റെയിഡ് നടത്തിയത്.  

Read More