Home> India
Advertisement

തമിഴക രാഷ്ട്രീയം മാറുന്നു;രജനി കാന്ത് പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്നു;യുവ നേതാവിനെ അധ്യക്ഷനാക്കി ബിജെപി

സൂപ്പര്‍ താരം രജനി കാന്ത് പാര്‍ട്ടി പ്രഖ്യാപനത്തിന് തയ്യാറാകുന്നതായാണ് സൂചന;പാര്‍ട്ടി പ്രഖ്യാപനത്തിനായി തയ്യാറാകുന്നതിന് മുന്നോടിയായി രജനി കാന്ത് തന്‍റെ ആരാധകരുമായി ആശയ വിനിമയം നടത്തും.

 തമിഴക രാഷ്ട്രീയം മാറുന്നു;രജനി കാന്ത് പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്നു;യുവ നേതാവിനെ അധ്യക്ഷനാക്കി ബിജെപി

ചെന്നൈ:സൂപ്പര്‍ താരം രജനി കാന്ത് പാര്‍ട്ടി പ്രഖ്യാപനത്തിന് തയ്യാറാകുന്നതായാണ് സൂചന;പാര്‍ട്ടി പ്രഖ്യാപനത്തിനായി തയ്യാറാകുന്നതിന് മുന്നോടിയായി രജനി കാന്ത് തന്‍റെ ആരാധകരുമായി ആശയ വിനിമയം നടത്തും.

അതിന് ശേഷം തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുള്ള തീയതി പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്.നിലവിലെ സാഹചര്യത്തില്‍ ബിജെപി യോടും എന്‍ഡിഎ യോടും അടുപ്പം പുലര്‍ത്തുന്ന സമീപനം ആകും രജനി കാന്ത് സ്വീകരിക്കുക എന്നാണ് വിവരം.അത് കൊണ്ട് തന്നെ രജനിയുടെ നിലപാടുകളെ പ്രതീക്ഷയോടെയാണ് ബിജെപി നേതൃത്വം കാണുന്നത്. അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷനായി എല്‍ മുരുഗനെ പ്രഖ്യാപിച്ചിട്ടുണ്ട്.

also read;തമിഴ്നാട്ടില്‍ പിടിമുറുക്കി ബിജെപി;രജനികാന്തിന്‍റെ രാഷ്ട്രീയ നീക്കവും ബിജെപിക്ക് വേണ്ടി!

ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എന്ന ചുമതലയില്‍ നിന്നാണ് എല്‍ മുരുഗന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നത്.എല്‍ മുരുഗനെ സംസ്ഥാന അധ്യക്ഷനാക്കിയത്തിലൂടെ ബിജെപി തമിഴ് രാഷ്ട്രീയത്തിലെ ജാതി സമവാക്യത്തില്‍ വലിയ മാറ്റമാണ് ലക്‌ഷ്യം വെയ്ക്കുന്നത്.ബിജെപി ഉദ്ദേശിക്കുന്ന വിധത്തില്‍ ജാതി സമവാക്യങ്ങള്‍ മാറുകയും രജനി കാന്ത് ഒപ്പം നില്‍ക്കുകയും ചെയ്‌താല്‍ അത് വളരെ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് ബിജെപി യുടെ കണക്കുകൂട്ടല്‍.എന്തായാലും രാജ്യസഭയില്‍ ജികെ വാസന്‍ എത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയം മറികടന്ന് മുന്നേറുന്നതിന് കഴിയുമെന്നാണ് ബിജെപി യുടെ പ്രതീക്ഷ.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ എന്ന നിലയില്‍ വലിയ മുന്നേറ്റമാണ് ബിജെപി തമിഴ്നാട്ടില്‍ ലക്ഷ്യമിടുന്നത്.

Read More