Home> India
Advertisement

ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് ഞങ്ങളെ വലിച്ചിഴയ്ക്കേണ്ട: പാകിസ്ഥാന്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്നും മെനഞ്ഞുണ്ടാക്കിയ ഗൂഡാലോചനകൾ കൊണ്ടല്ല തന്‍റെ മാത്രം ശക്തിയിൽ തെരഞ്ഞെടുപ്പുകൾ ജയിക്കണമെന്നും അഭിപ്രായപ്പെട്ട് പാകിസ്ഥാന്‍.

ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് ഞങ്ങളെ വലിച്ചിഴയ്ക്കേണ്ട: പാകിസ്ഥാന്‍

ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കുന്നത് നിർത്തണമെന്നും മെനഞ്ഞുണ്ടാക്കിയ ഗൂഡാലോചനകൾ കൊണ്ടല്ല തന്‍റെ മാത്രം ശക്തിയിൽ തെരഞ്ഞെടുപ്പുകൾ ജയിക്കണമെന്നും അഭിപ്രായപ്പെട്ട് പാകിസ്ഥാന്‍.

അ​ഹമ്മദ്‌ പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന ബിജെപിയുടെ ആരോപണമാണ് ഇത്തരത്തില്‍ ഒരു പ്രതികരണം നല്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്. അതുകൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്നും നിരുത്തരവാദപരമെന്നും പാകിസ്ഥാന്‍ ആരോപിച്ചു. പാകിസ്ഥാന്‍റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെയാണ് മോദിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. 

അ​ഹമ്മദ്‌ പട്ടേലിനെ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന്​ പാകിസ്ഥാന്‍ ക​ര​സേ​ന മു​ൻ മേ​ധാ​വി അ​ർ​ഷ​ദ്​ റ​ഫീ​ഖ്​ ആ​വ​ശ്യ​പ്പെ​ട്ടെന്നാണ് മോ​ദി ആ​രോപിച്ചത്. ഇ​ത്​ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണെ​ന്നും ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​വും സ്വാ​ഭി​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞിരുന്നു. 

 

 

Read More