Home> India
Advertisement

ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയിലെ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം

ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയിലെ തിക്കിലും തിരക്കിലും പെട്ട് ഉദ്യോഗാര്‍ത്ഥി കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ റോഹ്തസില്‍ നടന്ന ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയാണ് അപകടം.

ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയിലെ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം

പാറ്റ്ന: ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയിലെ തിക്കിലും തിരക്കിലും പെട്ട് ഉദ്യോഗാര്‍ത്ഥി കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ റോഹ്തസില്‍ നടന്ന ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയാണ് അപകടം. 

റോഹ്തസിലെ ബി.എം.പി മൈതാനത്ത് കഴിഞ്ഞ അഞ്ചു ദിവസമായി ആര്‍മി റിക്രൂട്ട്മെന്‍റ് റാലി നടക്കുന്നുണ്ട്. ഇന്ന് രാവിലെ റിക്രൂട്ട്മെന്‍റിന് എത്തിയ ഉദ്യോഗാര്‍ത്ഥികളോട് വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവര്‍ ഗയ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

 

 

Read More