Home> India
Advertisement

DMK Vs BJP: തമിഴ് നാട്ടില്‍ പോര് മുറുകുന്നു, സ്റ്റാലിനെ വെല്ലുവിളിച്ച് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ

DMK Vs BJP: മുഖ്യമന്തി സ്റ്റാലിന്‍റെ വീഡിയോ വെറുതെ ആളെക്കൂട്ടാന്‍ നടത്തുന്ന പരിപാടിയായാണ്‌ സംസ്ഥാന BJP അദ്ധ്യക്ഷന്‍ അണ്ണാമലൈ വിശേഷിപ്പിച്ചത്‌.

DMK Vs BJP: തമിഴ് നാട്ടില്‍ പോര് മുറുകുന്നു, സ്റ്റാലിനെ വെല്ലുവിളിച്ച് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ

Chennai: വൈദ്യുതി - എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ്  ചെയ്തതിന് പിന്നാലെ ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് തമിഴ്നാട്  മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കള്‍ക്ക് BJP നല്‍കുന്ന അടിക്ക് മറുപടി നല്‍കാന്‍ തുടങ്ങിയാല്‍ അതിനെ തടയാന്‍ ബിജെപിക്ക് കഴിയാതെ വരുമെന്നും സ്റ്റാലിന്‍  മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Also Read: Senthil Balaji Arrest: ഞങ്ങളും എല്ലാത്തരം രാഷ്ട്രീയ കളികള്‍ക്കും കെല്‍പ്പുള്ളവര്‍, ബിജെപിക്ക് കനത്ത മുന്നറിയിപ്പ് നൽകി എം കെ സ്റ്റാലിൻ 

ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ ഭാഷയില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രി കേന്ദ്രത്തെ കടന്നാക്രമിക്കുന്നത്.    സ്റ്റാലിൻ തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത നടപടിയ്ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ ബിജെപിയേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വിമര്‍ശിച്ചിരുന്നു.

Also Read:  Nehru Memorial Museum: നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്‍റെ പേര് മാറ്റി, എന്താണ് പുതിയ പേര്? 

വീഡിയോ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. ദേശീയ മാധ്യമങ്ങള്‍ വീഡിയോ ഏറ്റെടുത്തതോടെ അതേ ഭാഷയില്‍ സ്റ്റാലിന്  മറുപടി നല്‍കിക്കൊണ്ട് തമിഴ് നാട് ബിജെപി അദ്ധ്യക്ഷന്‍  അണ്ണാമലൈ  രംഗത്തെത്തി.

സ്റ്റാലിന്‍ ബിജെപിയെ വെല്ലുവിളിച്ചപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ഒന്ന് തൊട്ടു നോക്കൂ..., മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നായി അണ്ണാമലൈ..!!  ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സ്റ്റാലിന്‍ തന്‍റെ പരിധി ലംഘിച്ചിരിക്കുകയാണെന്നും അണ്ണാമലൈ മുന്നറിയിപ്പ് നല്‍കി. ശിവഗംഗയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അണ്ണാമലൈ. 

കനിമൊഴി അറസ്റ്റിലാകുമ്പോള്‍പോലും മുഖ്യമന്ത്രിയെ ഇത്രയും കോപിഷ്ടായി കണ്ടിട്ടില്ല. പൊതുജനങ്ങള്‍ പറയുന്നത് പോലെ സെന്തില്‍ ബാലാജി ഡി.എം.കെയുടെ ട്രഷററാണെന്ന കാര്യം ഊട്ടി ഉറപ്പിയ്ക്കുകയാണ് ഇത് എന്നും അണ്ണാമലൈ പറഞ്ഞു. "ഞാന്‍ മുഖ്യമന്ത്രിയെ തിരികെ വെല്ലുവിളിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടു നോക്കൂ. ഇത്തരം ഭീഷണി കേട്ട് ഞങ്ങള്‍ ഭയപ്പെടും എന്ന് കരുതരുത്. നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ക്ക് അതിനുള്ള മറുപടിയും ലഭിക്കും", അണ്ണാമലൈ പറഞ്ഞു. മുഖ്യമന്തി സ്റ്റാലിന്‍റെ വീഡിയോ വെറുതെ ആളെക്കൂട്ടാന്‍ നടത്തുന്ന പരിപാടിയായാണ്‌ അണ്ണാമലൈ വിശേഷിപ്പിച്ചത്‌...!!

മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് ഡിഎംകെയുടെ ആരോപണം.  ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോള്‍ സ്റ്റാലിന് മറുപടി നല്‍കിയിരിക്കുകയാണ് തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷന്‍ അണ്ണാമലൈ 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Read More