Home> India
Advertisement

ഇ​ന്ന് അര്‍ദ്ധരാത്രി മുതൽ രാജ്യം ജിഎസ്ടിയിലേക്ക് മാറുന്നു

ഇ​ന്ന് അര്‍ദ്ധരാത്രി മുതൽ രാജ്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​കു​തി പ​രി​ഷ്​​കാ​ര​മാ​യ ച​ര​ക്കു സേ​വ​ന നി​കു​തി​യി​ലേ​ക്ക് മാ​റു​ന്നു. പ​രോ​ക്ഷനി​കു​തി​ക​ൾ ഒ​ട്ടു​മു​ക്കാ​ലും യോ​ജി​പ്പി​ച്ചാ​ണ് ജി​എ​സ്ടി വ​രു​ന്ന​ത്. ജിഎസ്‌ടി വരുന്നതോടെ എക്സൈസ് തീരുവയും സര്‍വീസ് ടാക്സും വാറ്റുമൊക്കെ ഇല്ലാതാകും. പകരം കേന്ദ്ര ജിഎസ്‌ടിയും സംസ്ഥാന ജിഎസ്‌ടിയും മാത്രമാകും.

ഇ​ന്ന് അര്‍ദ്ധരാത്രി മുതൽ രാജ്യം ജിഎസ്ടിയിലേക്ക് മാറുന്നു

ന്യുഡല്‍ഹി: ഇ​ന്ന് അര്‍ദ്ധരാത്രി മുതൽ രാജ്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നി​കു​തി പ​രി​ഷ്​​കാ​ര​മാ​യ ച​ര​ക്കു സേ​വ​ന നി​കു​തി​യി​ലേ​ക്ക് മാ​റു​ന്നു. പ​രോ​ക്ഷനി​കു​തി​ക​ൾ ഒ​ട്ടു​മു​ക്കാ​ലും യോ​ജി​പ്പി​ച്ചാ​ണ് ജി​എ​സ്ടി വ​രു​ന്ന​ത്. ജിഎസ്‌ടി വരുന്നതോടെ എക്സൈസ് തീരുവയും സര്‍വീസ് ടാക്സും വാറ്റുമൊക്കെ ഇല്ലാതാകും. പകരം കേന്ദ്ര ജിഎസ്‌ടിയും സംസ്ഥാന ജിഎസ്‌ടിയും മാത്രമാകും.

സംസ്ഥാനങ്ങള്‍ക്കു സേവന മേഖലയിലും കേന്ദ്രത്തിനു ചരക്കു വില്‍പ്പനയിലും നികുതി ഈടാക്കാന്‍ കഴിയുമെന്നതാണു ജിഎസ്‌ടി വരുമ്പോഴുണ്ടാകുന്ന മാറ്റം. കേന്ദ്രവാറ്റ്, സംസ്ഥാനവാറ്റ് എന്നിവ ഇനി ഉണ്ടാകില്ല. സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, മെഡിക്കല്‍ എക്സൈസ് ഡ്യൂട്ടി, ടെക്സ്റ്റൈല്‍സ് എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, പ്രത്യേക അധിക കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള സര്‍ചാര്‍ജുകള്‍ തുടങ്ങിയ കേന്ദ്ര നികുതികള്‍ ഇല്ലാതാകും. ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ജിഡിപിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.

നിലവില്‍ ഇന്ത്യയില്‍ നികുതി ഘടന രണ്ടായാണ് വിഭജിച്ചിട്ടുള്ളത്. പ്രത്യക്ഷ(ഡയറക്ട്)നികുതിയും പരോക്ഷ(ഇന്‍ഡയറക്ട്) നികുതിയും. സ്വതന്ത്ര ഇന്ത്യയില്‍ പരോക്ഷ നികുതിയില്‍(ഇന്‍ഡയറക്ട് ടാക്‌സ്) ഉണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണ് ജി.എസ്.ടി. 

പ്രത്യക്ഷനികുതി എന്നാല്‍ നികുതിദായകന്‍ നേരിട്ട് സര്‍ക്കാരിനു നല്‍കുന്ന നികുതി. ഉദാഹരണത്തിന് ആദായനികുതി, സ്വത്തുനികുതി, കോര്‍പറേറ്റ് നികുതി എന്നിവ.

ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലൂടെയും വില്‍പനയിലൂടെയും സേവനത്തിലൂടെയും നല്‍കുന്ന നികുതിയാണ് പരോക്ഷനികുതി. ഇവിടെ ഉപഭോക്താവ് അവര്‍ വാങ്ങുന്ന അഥവാ ഉപയോഗിക്കുന്ന ഓരോ ഉല്‍പന്നത്തിനും,സേവനത്തിനും ഇടനിലക്കാര്‍(അതായത് കച്ചവടക്കാര്‍/നിര്‍മാതാക്കള്‍/സേവനദാതാക്കള്‍) വഴി സര്‍ക്കാരിലേക്ക് നികുതി എത്തുന്നു. നിത്യോപയോഗവസ്തുക്കളില്‍ നല്ലൊരു ശതമാനത്തിനും നികുതി ഉണ്ടെന്നിരിക്കേ ഇതാണു സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാനംവരുമാനം. ഇതാണ് ജിഎസ്ടി വരുന്നതോടെ മാറുന്നത്.

പരോക്ഷ നികുതി നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴുള്ള അധികാരം ഇല്ലാതാകും. ഉത്പന്നങ്ങള്‍ക്കുമേല്‍ രാജ്യത്ത് ആകമാനം ഒരേ നികുതിയായതിനാല്‍ വിലയിലും വ്യത്യാസമുണ്ടാകില്ല. അതായത് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത വില ചുമത്താന്‍ കഴിയില്ല.

Read More