Home> India
Advertisement

Sputnik Vaccine: ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി

പരീക്ഷണം നടത്തുന്നത് ഡോ. റെഡീസ് ലാബിലാണ്. സ്പുട്നിക് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്.

Sputnik Vaccine: ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി

ന്യുഡൽഹി:  റഷ്യൻ നിർമ്മിത സ്പുട്നിക് വാസിൻ (Sputnik Vaccine) ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി.  ഇന്ത്യയുടെ 100 വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകിയിട്ടുണ്ട്.  

Also read: മുംബൈയിലെ മാളിൽ വൻ തീപിടുത്തം

പരീക്ഷണം നടത്തുന്നത് ഡോ. റെഡീസ് ലാബിലാണ്.    സ്പുട്നിക് വാക്സിന്റെ  (Sputnik Vaccine) രണ്ടാം ഘട്ട പരീക്ഷണങ്ങളാണ് പുരോഗമിക്കുന്നത്.  രണ്ടാം ഘട്ടത്തിൽ 100 പേർക്കും മൂന്നാം ഘട്ടത്തിൽ 1400 പേർക്കുമാണ് പരീക്ഷണം നടത്തുന്നത്.  രണ്ടാം ഘട്ടം സുരക്ഷിതമാണെന്ന് വിലയിരുത്തിയതിന് ശേഷം മാത്രമേ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  

Also read: പിന്നിലിരിക്കുന്ന ആൾക്ക് ഹെൽമറ്റ് ഇല്ലെ? എന്നാൽ ഓടിക്കുന്ന ആളിന്റെ ലൈസൻസ് നഷ്ടമാകും 

റഷ്യ (Russia) നേരത്തെതന്നെ ഇന്ത്യയുമായി ചേർന്ന് വാക്സിൻ വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതിനെത്തുടര്ന്ന് ഇന്ത്യയ്ക്ക് 100 മില്ല്യൺ ഡോസുകൾ നൽകുമെന്ന് റഷ്യ അറിയിച്ചിരുന്നു.  ഇതിനിടയിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന പ്രതിരോധ വാക്സിനായി കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് ഡിസിജിഎ കഴിഞ്ഞ ദിവസം അനുമതി നൽകിയിട്ടുണ്ട്.   

Read More