Home> India
Advertisement

അ​സം ​ഖാ​ന്‍ സഭയില്‍ മാത്രമല്ല, മു​ഴു​വ​ന്‍ സ്ത്രീ​ക​ളോ​ടും മാ​പ്പ് പ​റ​യ​ണം: മാ​യാ​വ​തി

ലോക്സഭയില്‍ ലൈംഗികച്ചുവയോടെ സംസാരിച്ചതിന് അ​സം ​ഖാ​ന്‍ പാര്‍ലമെന്‍റില്‍ മാത്രമല്ല, മു​ഴു​വ​ന്‍ സ്ത്രീ​ക​ളോ​ടും മാ​പ്പ് പ​റ​യ​ണമെന്ന്‍ ബിഎസ്പി അദ്ധ്യക്ഷ മാ​യാ​വ​തി പറഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മാ​യാ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

അ​സം ​ഖാ​ന്‍ സഭയില്‍ മാത്രമല്ല, മു​ഴു​വ​ന്‍ സ്ത്രീ​ക​ളോ​ടും മാ​പ്പ് പ​റ​യ​ണം: മാ​യാ​വ​തി

ലഖ്നൗ: ലോക്സഭയില്‍ ലൈംഗികച്ചുവയോടെ സംസാരിച്ചതിന് അ​സം ​ഖാ​ന്‍ പാര്‍ലമെന്‍റില്‍ മാത്രമല്ല, മു​ഴു​വ​ന്‍ സ്ത്രീ​ക​ളോ​ടും മാ​പ്പ് പ​റ​യ​ണമെന്ന്‍ ബിഎസ്പി അദ്ധ്യക്ഷ മാ​യാ​വ​തി പറഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മാ​യാ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

സഭ നി​യ​ന്ത്രി​ച്ചി​രു​ന്ന ബി​ജെ​പി എം.​പി ര​മാ ദേ​വി​ക്കെ​തി​രാ​യി മോ​ശം ഭാ​ഷ​യി​ല്‍ സം​സാ​രി​ച്ച സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി എം​പി അ​സം​ ഖാ​ന്‍ മു​ഴു​വ​ന്‍ സ്ത്രീ​ക​ളു​ടേ​യും അ​ന്ത​സി​നെ​യാ​ണ് മു​റി​പ്പെ​ടു​ത്തി​യ​ത്. ഇ​ത് അ​പ​ല​പ​നീ​യ​മാ​ണ്. അ​ദ്ദേ​ഹം പാ​ര്‍​ല​മെ​ന്‍റി​ല്‍ മാ​ത്ര​മ​ല്ല എ​ല്ലാ സ്ത്രീ​ക​ളോ​ടും ക്ഷ​മ ചോ​ദി​ക്ക​ണ​മെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു. 
വ്യാ​ഴാ​ഴ്ച മു​ത്ത​ലാ​ഖ് ബില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോഴാണ് സംഭവം. ച​ര്‍​ച്ച​യി​ല്‍ സം​സാ​രി​ക്കുമ്പോഴാണ് ലോ​ക്സ​ഭ നി​യ​ന്ത്രി​ച്ചി​രു​ന്ന ര​മാ ദേ​വി​ക്കെ​തി​രെ അ​സം ഖാ​ന്‍ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

സ്പീക്കര്‍ ചെയറില്‍ ഇരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അസം ഖാന്‍ പറഞ്ഞത്. സഭയില്‍ ഇങ്ങിനെയല്ല സംസാരിക്കേണ്ടതെന്നും അസം ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും രമാ ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Read More