Home> India
Advertisement

കോച്ചുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിക്കുന്ന സമ്പ്രദായം ദക്ഷിണ റെയില്‍വേ അവസാനിപ്പിക്കുന്നു

കോച്ചുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിക്കുന്ന സമ്പ്രദായം ദക്ഷിണ റെയില്‍വേ അവസാനിപ്പിക്കുന്നു

ചെന്നൈ: കോച്ചുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാനൊരുങ്ങി ദക്ഷിണ റെയില്‍വേ. ആറ് മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണു നടപ്പാക്കുന്നത്. എ വണ്‍, എ, ബി ഗ്രേഡ് സ്റ്റേഷനുകളില്‍ നിന്നു പുറപ്പെടുന്ന ട്രെയിനുകളില്‍ അടുത്ത മാസം ഒന്നു മുതല്‍ ചാര്‍ട്ട് പതിക്കില്ല. 

എക്‌സ്പ്രസ്, മെയില്‍, ശതാബ്ദി, ഹംസഫര്‍, തുരന്തോ, രാജധാനി, ഗരീബ്‌രഥ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമായിരിക്കും. എന്നാല്‍, സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍ ചാര്‍ട്ട് പതിക്കുന്ന സമ്പ്രദായം തുടരും.ചെന്നൈ, എഗ്മൂര്‍ സ്റ്റേഷനുകളില്‍ മൂന്നു മാസത്തേക്കു നടപ്പാക്കിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണു കൂടുതല്‍ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുന്നത്.  

കടലാസ് രഹിത റെയില്‍വേ എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ഘട്ടം ഘട്ടമായി റിസര്‍വേഷന്‍ ചാര്‍ട്ട് രാജ്യത്തെ എല്ലാ ട്രെയിനുകളിലും അവസാനിപ്പിക്കാനാണ് ശ്രമം. യാത്രക്കാര്‍ക്കു മൊബൈല്‍ ഫോണ്‍ വഴി തല്‍സമയ വിവരം നല്‍കുന്ന സംവിധാനം കാര്യക്ഷമമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More